മട്ടന്നൂര്‍ നഗരസഭാതെരഞ്ഞെടുപ്പിന് കളമൊരുങ്ങി: എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലുള്ള 35 നഗരസഭ വാര്‍ഡുകളില്‍ സിപിഎം- 29 , സിപിഐ, ജെ ഡി എസ് , ഐ എന്‍ എല്‍ എന്നീ കക്ഷികള്‍ ഒന്ന് വീതവും മൂന്നില്‍ എല്‍.ഡി എഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരും ശക്തരുമായ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ന്‍പതുപേര്‍ ഇത്തവണയും സ്ഥാനാര്‍ത്ഥികളാണ്.

ഇതില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായിട്ടുള്ള വി.പി.ഇസ്മയില്‍, ഷാഹിന സത്യന്‍, പ്രസീന എന്നിവരും നേരത്തെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന എന്‍ ഷാജിത്ത് മാസ്റ്ററും, ഭരണ സമിതി അംഗങ്ങളായിട്ടുളള സിപിഐ ( എം ) ഏരിയ കമ്മിറ്റി അംഗം വി കെ സുഗതന്‍, കെ മജീദ്, ബിന്ദുപറമ്പന്‍, പി.റീത്ത, പി.രാജിനി, ഷീബ.എം, രജത .കെ എന്നിവരും മത്സരിക്കുന്നുണ്ട് . ഇതോടൊപ്പം പുതുമുഖങ്ങളില്‍ സി പി ഐ ( എം ) പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി സിക്രട്ടറിയും ട്രേഡ് യൂനിയന്‍ നേതാവുമായ പി ശ്രീനാഥ്, യുവജന സംഘടനാ രംഗത്തെ പ്രധാന പ്രവര്‍ത്തകരായ എം രഞ്ജിത്ത്, ഇ ശ്രീജേഷ്, സിജില്‍ ടി.കെ. പ്രമിജ ഷാജി, ഷിജില മോഹന്‍, എന്നിവരും, മഹിള സംഘടന രംഗത്തെ പ്രധാന പ്രവര്‍ത്തകരായ ഷീബ.കെ.എം , രജത കെ , കുടുംബശ്രീ രംഗത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ഒ ചീത , സൗമ്യ.പി.എസ് . ശ്രീജ പള്ളിപ്രവന്‍ , അനിത.വി. ശ്രീന , നിഷ പി.കെ , എന്നിവരും സ്ഥാനാര്‍ത്ഥികളാണ്
സ്വാന്തന പരിചരണ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന വാഹിദ .സി.പി , പി.എം സീമ , ശ്രീജ സി , എന്നിവരും മത്സര രംഗത്തുണ്ട് . ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ വൈസ് പ്രസിഡണ്ടും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമായ പി മുഹമ്മദ് മുസമ്മില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മണ്ണൂരില്‍ മത്സരിക്കും. മഹിള ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് രാജിനിയും മത്സരിക്കുന്നുണ്ട്.
Recommended Video
ഇതിനിടെ മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്ന 24 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ മട്ടന്നൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പ്രഖ്യാപിച്ചു. എന്നാല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ ഇതുവരെയും പ്രഖ്യാപിച്ചില്ല മിനി നഗര്‍ വാര്‍ഡിലെ ലീഗിന്റെ ഉള്ളില്‍ തന്നെയുള്ള പ്രശ്‌നങ്ങളാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന.












Click it and Unblock the Notifications