കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സ്കൂൾ കലോത്സവം 60 അധ്യാപകരുടെ സ്വാഗത ഗാനത്തോടെ തുടക്കം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 28-ന് തിരി തെളിയും. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതു വിദ്യഭ്യാസ ഡയക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തും. രാവിലെ ഒമ്പതു മണിക്ക് ഉദ്ഘാടന സമ്മേളനം. 60 അധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനവും വിദ്യാര്‍ഥികളുടെ നൃത്ത ശില്‍പ്പവും ഉണ്ടാകും.

കൊട്ടിയൂരിൽ തീപിടുത്തത്തിൽ കടകൾ നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കും: സണ്ണി ജോസഫ് എംഎൽഎകൊട്ടിയൂരിൽ തീപിടുത്തത്തിൽ കടകൾ നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കും: സണ്ണി ജോസഫ് എംഎൽഎ

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി ഖമറുദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സമാപന സമ്മേളനം ഡിസംബര്‍ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

schoolyouthfestival-15

മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പതാക കൈമാറും. 28 വേദികളിലാണ് മത്സരം. എല്ലാ വേദികളികളിലും രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കിനെത്തും. എച്ച്എസ്-96, എച്ച്എസ്എസ്-105, സംസ്‌കൃതം-19, അറബിക്-19 എന്നീ വിഭാഗങ്ങളില്‍ മത്സരം നടക്കും.

ഒന്നാം ദിവസം 2700, രണ്ടാം ദിനം 2910, മൂന്നാം ദിനം 2650, നാലാം ദിനം 510 എന്നിങ്ങനെ മത്സരാര്‍ഥികള്‍ വേദിയിലെത്തും. മത്സരം കഴിഞ്ഞയുടന്‍ വേദിയില്‍ ഫലം പ്രഖ്യാപിക്കും. പൂമരം ആപ്പ് വഴി ലോകത്തെവിടെ നിന്നും ഫലം അറിയാം. വിക്ടേഴ്‌സ് ചാനല്‍ തത്സമയം പരിപാടികള്‍ സംപ്രേഷണം ചെയ്യും. സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും പ്രധാന വേദിക്ക് സമീപമുള്ള കൗണ്ടറില്‍ സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവനാളുകള്‍ ട്രോഫി നല്‍കും.

717 വിധികര്‍ത്താക്കളും 200 റിസര്‍വ്ഡ് വിധികര്‍ത്താക്കളും ഉണ്ടാകും. എല്ലാ വേദികളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളുമുണ്ടാകും. മത്സര വേദികളില്‍ മത്സരാര്‍ഥിക്കും അനുഗമിക്കുന്ന അധ്യാപകനും മാത്രമായിരിക്കും പ്രവേശനം. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 27-ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നേരത്തെ മുന്നേ നടന്നിരുന്ന രചന മത്സരങ്ങള്‍ ഇത്തവണ 28, 29, 30 തീയതികളില്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട് സൗത്തിലാണ്.

പൊതു നിര്‍ദ്ദേശങ്ങള്‍, സ്റ്റേജ് മാനേജര്‍ മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍, ക്ലസ്റ്റര്‍ ബുക്ക് എന്നിവ അടങ്ങുന്ന കൈപുസ്തകം ഒഫീഷ്യല്‍സിന് കൈമാറും. മത്സരാര്‍ഥികള്‍ക്കും മറ്റുമായി കൊവ്വല്‍ പള്ളിയിലെ ഭക്ഷണ ശാലയില്‍ ഭക്ഷണം നല്‍കും. ഇരുന്ന് ഇലയിട്ടായിരിക്കും ഭക്ഷണം. പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും കലോത്സവം. എന്‍.എസ്.എസ്, എന്‍.സി.സി, ജെ.ആര്‍.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എസ്.പി.സി വിഭാഗങ്ങളിലായി ആയിരത്തോളം വളണ്ടിയര്‍മാര്‍ ഉണ്ടാക്കും. മത്സരാര്‍ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 40 ബസുകള്‍ വേദികള്‍ തോറും 5 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് നടത്തും.

English summary
State school youth Festival starts with song of 60 teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X