India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു; അച്ഛനും മകനും മരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ അച്ഛനും മകനും മരിച്ചു.അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന്‍ ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് ആറോടെ പത്തൊമ്പതാംമൈല്‍ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിനുള്ളിലായിരുന്നു സംഭവം. ഇരുവരും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറിയായിരുന്നു വീട്ടിൽ നിന്നും ആദ്യം കേട്ടത്. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഫസൽ ഹഖിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ ഷഹിദുലിന് ഗുരുതര പരിക്കുകളോടെയും കണ്ടെത്തി.ഷഹിദുലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അഞ്ച് പേരായിരുന്നു വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്നത്.അസമിലെ ബാർപേട്ട ജില്ലയിലെ സോ‍ർബോഗ് എന്ന സ്ഥലത്തുനിന്നുള്ളവരാണിർ. പ്രദേശത്ത് നിന്ന് കുപ്പികളും പാത്രങ്ങളുമൊക്കെ ശേഖരിച്ചാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. ഇന്ന് ഷഹിദുലിന് കിട്ടിയതായിരുന്നു സ്റ്റീൽ പാത്രം. ഇതുമായി വീടിന്റെ മുകൾ നിലയിൽ ഉള്ള അച്ഛൻറെ അടുത്തേക്ക് ഷഹിദുൽ പോകുകയായിരുന്നു. അവിടെ വെച്ചാണ് പാത്രം തുറന്നത്. ഇതോടെ വലിയ പൊട്ടിത്തെറി ഉണ്ടായി.

ഖേദം പ്രകടിപ്പിക്കാത്തത് നിർഭാഗ്യകരം; ക്യാപ്റ്റന്റെ വിക്കറ്റ് ഉടൻ തെറിക്കും';കെ സുധാകരൻസ്ഫോടനം നടക്കുമ്പോൾ മൂന്ന് പേർ വീടിന്റെ താഴെ ഉണ്ടായിരുന്നു. ഇവർക്ക് ആർക്കും തന്നെ യാതൊരു പരിക്കും ഏറ്റിട്ടില്ല. സ്ഫോടനത്തിൽ ഷഹിദുലിന്റെ കൈപ്പത്തി അറ്റ് പോയിട്ടുണ്ടായിരുന്നു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍. ആര്‍ ഇളങ്കോ, കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി ഐ എം കൃഷ്ണന്‍, എസ് ഐ കെ വി ഉമേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. മട്ടന്നൂർ പോലീസിന്റെ ഡോക് സ്ക്വാഡ് പ്രദേശത്ത് വിശദമായ പരിശോധന നടത്തി.ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

അസം സ്വദേശികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ എവിടെ നിന്ന് ആക്രി പെറുക്കുമ്പോഴാണ് ഈ സ്റ്റീൽ ബോംബ് കിട്ടിയതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഒരു പക്ഷേ സ്റ്റീൽ ബോംബ് സ്റ്റീൽ പാത്രം ആണെന്ന് കരുതി എടുത്തതാകാം എന്നാണ് പോലീസിന്റെ നിഗമനം. സി പി എമ്മിനും ബി ജെ പിക്കും ലീഗിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണിത്.

'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

cmsvideo
  വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala
  English summary
  steel bomb exploded in kannur; two people died
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X