Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളില്‍ ദിശാബോധം പകര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനില്‍ സ്റ്റെപ്സ് വിത്ത് ദി മേയര്‍ പദ്ധതി

കണ്ണൂര്‍: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഐഎഎം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്റ്റെപ്സ് വിത്ത് ദി മേയര്‍ പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാഭ്യാസരംഗത്ത് മത്സരം വര്‍ദ്ധിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. അതോടൊപ്പം താല്‍പര്യമുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് മുഖേനയും അവസരം നല്‍കുന്നതാണ്. ലോകത്ത് എവിടെ ചെന്നാലും ജോലി സാധ്യതയുള്ള കോഴ്സുകള്‍ പഠിച്ച് കുട്ടികളെ ജീവിതലക്ഷ്യം നേടാന്‍ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.

kannur

എല്ലാ മേഖലകളിലും അവസരം ലഭിക്കുന്ന കോഴ്സാണ് അക്കൗണ്ടന്‍സി. ഈ മേഖലയിലെ താല്‍പര്യമുള്ള കുട്ടികളെ എത്തിക്കുന്നതിന് സഹായിക്കയാണ് ഇത് വഴി ചെയ്യുന്നത്. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതിനും കോര്‍പ്പറേഷന്‍ തയാറെടുക്കുകയാണെന്ന് മേയര്‍ പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷനില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടത്തിവരുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധ മേഖലകളിലേക്ക് പുതു തലമുറയുടെ സേവനം അനിവാര്യമാണ്. നവീന കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ കഴിയണമെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു. കോര്‍പ്പറേഷന്റെ അഭിമാന പദ്ധതിയായി ഇത് മാറുമെന്നും മറ്റുമേഖലകള്‍ക്ക് നല്‍കുന്ന അതേ പ്രാമുഖ്യം വിദ്യാഭ്യാസ തൊഴില്‍ മേഖലകള്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കുന്നുണ്ടെന്നും ആശംസകളര്‍പ്പിച്ച് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ അഡ്വ.പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ പികെ രാഗേഷ്, വികെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, കൂക്കിരി രാജേഷ്, രവീന്ദ്രന്‍ ടി, എന്‍ ഉഷ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കൗണ്‍സിലര്‍മാരായ അഷ്റഫ് ചിറ്റുള്ളി പ്രകാശന്‍ പയ്യനാടന്‍ , ഉമൈബ, കൗലത്ത് എന്നിവരുള്‍പ്പെടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പിഷമീമ ടീച്ചര്‍ സ്വാഗതവും ഐഎഎം കണ്ണൂര്‍ ബ്രാഞ്ച് ഹെഡ് ഇജാസ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ ക്ലാസ് ഐ എ എം ഡയരക്ടര്‍ മുഹമ്മദ് സാലി നേതൃത്വം നല്‍കി. കണ്ണൂര്‍കോര്‍പറേഷന്‍ ഹാളിലാണ് പരിപാടി നടന്നത്. സംസ്ഥാനത്ത് തന്നെ ഇത്തരം പരിശീലനപദ്ധതി നടപ്പിലാക്കുന്ന ഏക കോര്‍പറേഷനാണ് കണ്ണൂര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+