ഇരിട്ടിയലെ സര്‍വീസ് സെന്ററില്‍ നിന്ന് മോഷ്ടിച്ച കാര്‍ കോയമ്പത്തൂരില്‍ കണ്ടെത്തി
ഇരിട്ടി: ഇരിട്ടിയില്‍ നിന്നും മോഷണം പോയ കാര്‍ തമിഴ്‌നാട് സംസ്ഥാനത്തെ കോയമ്പത്തൂരിലെ പല്ലടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരിട്ടിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാര്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് അതിര്‍ത്തി കടന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാറിന്റെ നമ്പറും ചിത്രവും സഹിതം തമിഴ്‌നാട് പൊലിസിനെ അറിയിക്കുകയായാിരുന്നു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് കോയമ്പത്തൂരിടനടുത്തുളള പല്ലടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇരിട്ടിയില്‍ കാര്‍ സര്‍വീസ് സെന്ററില്‍ നിന്നും രണ്ടുകാര്‍ മോഷ്ടിച്ച കവര്‍ച്ചക്കാര്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ആഡംബരകാറുകള്‍ ലക്ഷ്യമിട്ടാണ് കവര്‍ച്ചക്കാരെത്തിയത്. ഇവര്‍ മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.

ഇരിട്ടി പയഞ്ചേരിമുക്കില്‍ സര്‍വീസ് സെന്ററില്‍ സൂക്ഷിച്ച വാഹനമാണ് മോഷണം പോയത്.എക്‌സിക്യൂട്ടീവ് കാര്‍ ക്ലിനിക് എന്ന സ്ഥാപനത്തില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ ബെന്‍സ് കാര്‍ മോഷണം പോയത്.
സ്ഥാപനത്തില്‍ സര്‍വീസിനായി എത്തിച്ച ബെന്‍സ് കാറാണ് പുലര്‍ച്ചെ നാലര മണിയോടെ മോഷണം പോയത്. സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ സ്ഥാപനത്തിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് അടക്കം മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. വാഹന സര്‍വീസിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും മോഷണം പോയതോടൊപ്പം സ്ഥാപനത്തിലെ സാധന സാധനസാമഗ്രികളെല്ലാം തന്നെ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഇവിടെ സര്‍വീസിനായി എത്തിച്ച ഫോര്‍ച്യൂണറുമായി കടന്നു കളയാനാണ് മോഷ്ടാക്കള്‍ ആദ്യം ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. ഇത് ഓടിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ സ്ഥാപനത്തിന് മുന്നില്‍ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതിനുശേഷം ബെന്‍സുമായി ഇവര്‍ കടന്നു കളയുകയായിരുന്നു.
മോഷണ ദൃശ്യം തൊട്ടടുത്ത സ്ഥാപനത്തിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം തലശേരിയിലെ കാര്‍സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ തകര്‍ത്തു അകത്തു കയറിയ മോഷ്ടാക്കള്‍ ആഡംബര കാര്‍ മോഷ്ടിച്ചിരുന്നു.
സര്‍വീസിനായി നിര്‍ത്തിയ ഇന്നോവയാണ് ഇവിടെ നിന്നും കവര്‍ന്നത്. ഇതിനു സമാനമായി രണ്ടുമാസം മുന്‍പ് പുതിയ തെരുവിലെ ബൈക്ക് ഷോറൂമില്‍ നിന്നും ആഡംബര ബൈക്കും കവര്‍ന്നിരിന്നു. രണ്ടുലക്ഷം രൂപ വിലയുളള ആഡംബര ബൈക്കാണ് കവര്‍ന്നത്. ഈ കേസുകളിലെ പ്രതികളെയൊന്നും ഇതുവരെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. കവര്‍ച്ചയ്ക്കു പിന്നില്‍ ഒരേ സംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക വിവരം.












Click it and Unblock the Notifications