വീണ്ടും ട്രെയിനുകള്‍ക്ക് നേരെ അതിക്രമം; കണ്ണൂരില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്
കണ്ണൂര്‍: നിര്‍ത്തിയിട്ട ട്രെയിന്‍ ബോഗി അഗ്‌നിക്കിരയാക്കിയ കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷന്‍ പരിസരത്ത് വീണ്ടും ട്രെയിനുകള്‍ക്ക് നേരെ അതിക്രമം. കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനു സമീപം രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചു.മംഗ്‌ളൂര് ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ് പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടുട്രെയിനുകളുടെയും എവണ്‍ എ.സി കോച്ചുകളുടെ ഗ്‌ളാസുകള്‍ തകര്‍ന്നിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി 7.11-നും 7.16നുമാണ് അതീവസുരക്ഷാ മേഖലയായ കണ്ണൂര്‍റെയില്‍വെ സ്‌റ്റേഷനു സമീപത്തുനിന്നും കല്ലേറുണ്ടായത്. എ.സി കോച്ചിനു തന്നെ നോക്കി അക്രമി കല്ലെറിഞ്ഞുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് പതിനഞ്ചിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിശകതമായ സുരക്ഷാക്രമീകരണങ്ങളാണ് റെയില്‍വെ പൊലിസ് റെയില്‍വെ സ്‌റ്റേഷനുകളില്‍ ഒരുക്കിയിട്ടുളളത്. ഇതിനിടെയാണ് അക്രമം നടന്നതെന്നത് സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
രണ്ടുമാസം മുന്‍പാണ് കണ്ണൂര്‍റെയില്‍വെ സ്‌റ്റേഷനിലെ ആറാംനമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗികള്‍ ഇതരസംസ്ഥാനക്കാരന്‍തീവെച്ചു നശിപ്പിച്ചത്.ഈസംഭവത്തിനു ശേഷം കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലും പരിസര പ്രദേശങ്ങളിലുംറെയില്‍വെ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.
നേരത്തെ പാപ്പിനിശേരിയിലും പഴയങ്ങാടിയിലും റെയില്‍വെ പാളത്തിന്മുകളില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ചു അട്ടിമറിക്കായി ശ്രമിച്ചിരുന്നു. ഈസംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പുതുതായിസര്‍വീസ് നടത്തിയ വന്ദേഭാരത് എക്‌സ് പ്രസിനു നേരെ കല്ലേറുണ്ടായത്. എന്നാല്‍ ഈ കേസുകളിലെ പ്രതികളെയൊന്നും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
സംഭവത്തില്‍ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. എലത്തൂര്‍ സംഭവത്തിനു ശേഷം റെയില്‍വെ സ്‌റ്റേഷനുകളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യംഒഴിവാക്കുന്നതിനായി റെയില്‍വെ പൊലിസ് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ട്രെയിനുകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.












Click it and Unblock the Notifications