Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രന്ഥാലയത്തിന്റെ ശിലാഫലകം അടിച്ചു തകര്‍ത്തു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു

kannur1-1645957682-1659908281-167925

തളിപ്പറമ്പ്: ഗ്രാന്ഥാലയവും വായനശാലയും തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടുങ്ങി. ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേ ദിവസമാണ് ഗ്രന്ഥാലയത്തിന്റെ ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. വായനശാലകമ്മിറ്റിയുമായുളള അഭിപ്രായ വ്യത്യാസമണ് അക്രമത്തില്‍ കലാശിച്ചത. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുളള രണ്ടു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം.

തളിപറമ്പ് മേഖലയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വായനശാലയ്‌ക്കെതിരെയാണ് പട്ടാപ്പകല്‍ അതിക്രമം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഉദ്ഘാടനം ചെയ്ത വായനശാലയുടെ ശിലാഫലകം ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കൂവേരി, സജിനേഷ് പട്ടത്താരി എന്നിവര്‍ക്കെതിരെയാണ് ഗ്രന്ഥാലയം പ്രസിഡന്റ് എ പി കെ വത്സന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത.തളിപറമ്പ് കൂവേരി കൊട്ടക്കാനത്തെ സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടന ശിലാഫലകമാണ് തകര്‍ത്തത്. വായനശാല ആന്‍ഡ് ലൈബ്രറിയുടെ ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ.പി.പി.ബാലനാണ്‌നിര്‍വഹിച്ചത്.

ഇതിന്റെ ശിലാഫലകമാണ് ഞായറാഴ്ച്ച വൈകുന്നേരംമൂന്നരയോടെ തകര്‍ക്കപ്പെട്ടത്. നേരത്തെ ഉണ്ടായിരുന്ന കമ്മറ്റിയില്‍ നിന്ന് പിന്നീട് വിട്ടുനിന്നിരുന്ന സജിനേഷും ശ്രീജിത്തും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനം നടത്തിയാല്‍ ഫലകം തകര്‍ക്കുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായും വായനശാല പ്രസിഡന്റ് പൊലിസിനോട് പറഞ്ഞു. വായനശാല നിര്‍മ്മാണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച തങ്ങളെ അവഗണിച്ചതിലും നിര്‍മ്മാണത്തിന്റെ കണക്ക് പറയാത്ത വിരോധത്തിലുമാണ് ഫലകം തകര്‍ക്കാന്‍ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പതിനായിരം രൂപയോളം നഷ്ടമുണ്ടായതായി വയാനശാല പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയിലെ കുറ്റാരോപിതര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് തളിപ്പറമ്പ് പൊലിസ് അറിയിച്ചു. കോണ്‍ഗ്രസിന് സ്വാധീനമുളള പ്രദേശത്ത് നടന്ന അക്രമം പാര്‍ട്ടിക്കുളളിലും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു പാര്‍ട്ടിക്കുളളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+