ഷുഹൈബ് ഭവന പദ്ധതിയിലെ വീട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ: വിമർശനവുമായി റിജില്‍ മാക്കുറ്റി
കണ്ണൂർ: പട്ടുവത്ത് കോണ്‍ഗ്രസ് രക്തസാക്ഷി ഷുഹൈബിന്റെ പേരില്‍ നടക്കുന്ന വീട് നിർമ്മാണം സി പി എം തടയാന്‍ ശ്രമിക്കുന്നുവെന്നാ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഷുഹൈബ് ഭവന പദ്ധതിയിൽ പട്ടുവത്ത് നിർമ്മിക്കുന്ന വീടിന് പഞ്ചായത്ത് അധികൃതരുടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ പേരിൽ ഒരു നിർധന കുടുംബത്തിന് പട്ടുവത്ത് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം നിർത്തി വെക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത് അംഗീകരിക്കാന്‍ സാധിക്കില്ല. പഞ്ചായത്ത് അധികൃതരുടെ ധിക്കാരപരമായ രാഷ്ട്രീയപ്രേരിതമായ നടപടിയെ തികച്ചും നിയമപരമായി തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മനുഷ്യർ ചെയ്യാത്ത ക്രൂരതയാണ് ഒരു പാവപ്പെട്ട കുടുംബത്തോട് സി പി എം തളിപറമ്പ് പട്ടുവത്ത് കാണിക്കുന്നത്. മനുഷ്യനാകണം പോലും തൂഫ്..
തകർക്കാനും തടയാനും അവർ....
നേരിടാൻ നമ്മൾ...
ധീര ശുഹൈബിന്റെ പേരിനെപോലും ഭയക്കുന്നവർ. യൂത്ത് കോൺഗ്രസ് ഷുഹൈബ് ഭവന പദ്ധതിയിൽ പട്ടുവത്ത് നിർമ്മിക്കുന്ന വീടിന് പഞ്ചായത്ത് അധികൃതരുടെ രാഷ്ട്രീയ പകപോക്കൽ. യൂത്ത് കോൺഗ്രസിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ പേരിൽ ഒരു നിർധന കുടുംബത്തിന് പട്ടുവത്ത് നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം നിർത്തി വെക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.

നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് വീട് നിർമ്മാണത്തിന് റോഡിൽനിന്ന് കൃത്യമായ സ്ഥലം വിട്ടു നൽകാതെയാണ് നിർമാണം നടക്കുന്നത് എന്ന് പറഞ്ഞ് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചാണ്ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നൽകിയത് എന്നാണ് സെക്രട്ടറി പറഞ്ഞത്. എന്നാൽ പരാതി ആരാണ് തന്നത് എന്ന് അന്വേഷിച്ചപ്പോൾ പട്ടുവത്ത് ഉള്ള ജനശക്തി സ്വാശ്രയസംഘം എന്ന പേരിൽ പരാതി ലഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കിയത്. പരാതിയുടെ കോപ്പി ആവശ്യപ്പെട്ടപ്പോഴാണ് അതിലെ കൃത്യമായ രാഷ്ട്രീയം മനസ്സിലായത്.
ഒരു ലെറ്റർപാഡോ,ഒരു സീലും ഒരു സിഗനേച്ചറോ ഒരു ഫോൺ നമ്പർ പോലു മില്ലാതെ ഒരു ഊമക്കത്ത് പോലുള്ള പരാതിയായിരുന്നു എന്ന് അതിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. തറക്കല്ലിടൽ നടന്നതിനു ശേഷമാണ് ഈ പരാതി നൽകിയതു. ഇങ്ങനെ വാലും തുമ്പും ഇല്ലാത്ത ഒരു പരാതി ഒരു ദിവസം കൊണ്ട് തന്നെ അന്വേഷിച്ചു പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് സ്റ്റോപ്പ് കൊടുക്കുകയും ചെയ്തിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട് ബിൽഡിങ് പ്ലാനും അതുപോലെ തന്നെ മറ്റു സർട്ടിഫിക്കറ്റുകളും ഒക്കെ പഞ്ചായത്തിൽ നിലവിൽ ഹാജരാക്കിയിട്ടുണ്ട്. അതുപോലും പരിഗണിക്കാതെയും അന്വേഷിക്കാതെയുമാണ് പഞ്ചായത്ത് സെക്രട്ടറി കൃത്യമായ രാഷ്ട്രീയം വച്ചുകൊണ്ട് ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുള്ളത്.
പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടു ലഭിക്കേണ്ട കുടുംബമാണ് ഈ കുടുംബം. ഈ മഴയ്ക്ക് ആ കുടുംബം താമസിക്കുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്ന സ്ഥിതിയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് ഷുഹൈബ് ഭവന പദ്ധതിയുമായി മുന്നോട്ടു വന്നത്. യൂത്ത് കോൺഗ്രസു അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്ലാനും മറ്റു കാര്യങ്ങളൊക്കെ വളരെ കൃത്യതയോടു കൂടി പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് അധികാരികളുമായി സംസാരിച്ചുകൊണ്ട് തന്നെയാണ് ഉണ്ടാക്കിയതും അതിന്റെ നിർമ്മാണം നടക്കുന്നതും. പഞ്ചായത്ത് അധികൃതരുടെ ധിക്കാരപരമായ രാഷ്ട്രീയപ്രേരിതമായ നടപടിയെ തികച്ചും നിയമപരമായി തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേരിടും എന്നാണ് പറയാനുള്ളത്.












Click it and Unblock the Notifications