കത്തിമുനയില്‍ ഒടുങ്ങേണ്ട പൂവന്‍കോഴി ജീവിതത്തിലേക്ക് കയറിയത് സ്നേഹച്ചരടിലൂടെ.. ഇതാ കണ്ണൂരില്‍ നിന്നൊരു അപൂര്‍വകഥ
കണ്ണൂര്‍: കത്തിമുനയില്‍ ഒടുങ്ങേണ്ട ഒരു ജന്മം സ്നേഹചരടിലിലൂടെ ജീവിതത്തേിലേക്ക് തിരിച്ചുകയറിയ കഥയാണ്ഈ പൂവന്കോഴിയുടെത്.
സ്നേഹത്തിന് മരണത്തെ തോല്പിക്കാനാവുമോ? ഈ ചോദ്യത്തിനും രണ്ടു തരം ഉത്തരമാണ് നാമോരോരുത്തരും നല്‍കുക. എന്നാല്‍ ഇറച്ചിയായി കറിച്ചട്ടിയിലെത്താന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മരണത്തെ അതിജീവിച്ച ഒരു പൂവന് കോഴിയുണ്ട് വേങ്ങാട് എല്‍.പി.സ്കൂളിനു സമീപത്തെ ടി. അനില്‍കുമാറിന്റെ എം.പി.കെ.ചിക്കന്‍ സ്റ്റാളില്‍. ഇനി ഈ സംഭവ കഥ വായിച്ച് കഴിഞ്ഞിട്ട് പറഞ്ഞോളൂ. സ്നേഹത്തിന് മുന്പില് മരണം തോല്‍ക്കുമോ ഇല്ലയോയെന്ന്.

മൂന്നു മാസം മുമ്പാണ് അനില്‍കുമാര്‍ തന്റെ ചിക്കന്‍ സ്റ്റാളിലേക്ക് ഊര്‍പ്പള്ളിയിലെ വീട്ടില്‍ നിന്നും ഒരു പൂവന് ഉള്‍പ്പെടെ ഏഴു കോഴികളെ എത്തിച്ചത്. ആവശ്യക്കാര്‍ എത്തിയതനുസരിച്ച് ഇവയില്‍ പലതും വിറ്റു പോയി.ഇതിനിടെയാണ് ഈ കൂട്ടത്തിലുണ്ടായ പൂവന്‍കോഴി തന്നോട് വല്ലാതൊരു അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നതായി അനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്. കോഴിയെ അറുത്തെടുക്കാന്‍ കൂട്ടില്‍ നിന്നും പിടിക്കുന്നതു മുതല്‍ അറവ് കഴിയുന്നതുവരെ ഈ പൂവന്‍കോഴി അനില്‍കുമാറിനെ പിന്തുടര്ന്ന് അടുത്തു തന്നെ ഉണ്ടാവും.പിന്നെ മറ്റു കോഴികളുടെയൊക്കെ യജമാനനായി വാഴും.
കൂട്ടില്‍ നിന്നും പുറത്തു വിട്ടാലും ദൂരെ എവിടേയും പോകില്ല. അറവിനിടെ ലഭിക്കുന്ന കോഴികളുടെ ഇറച്ചി അവശിഷ്ടമാണ് പ്രധാന ഭക്ഷണം. ഈ സവിശേഷതകളൊക്കെ കൊണ്ട് ഇവന് കടയിലെത്തുന്നവരുടേയും താരമായി. കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയ നിലയില്‍ ഇനി തന്റെ അരുമയായ പൂവനെ ആര്‍ക്കും വില്‍ക്കില്ലെന്ന തീരുമാനവും എടുത്തു കഴിഞ്ഞു അനില്‍കുമാര്‍.ഇദ്ദേഹത്തിന്റെ സ്നേഹം ആവോളം പിടിച്ചുപറ്റിയ പൂവന് കത്തിമുനയുടെ മൂര്‍ച്ചയില്‍ ഒടുങ്ങുന്ന മറ്റു കോഴികള്‍ക്കിടയില്‍ രാജാവായി വാഴുകയാണ് ഇപ്പോള്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications