കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കത്തിമുനയില്‍ ഒടുങ്ങേണ്ട പൂവന്‍കോഴി ജീവിതത്തിലേക്ക് കയറിയത് സ്‌നേഹച്ചരടിലൂടെ.. ഇതാ കണ്ണൂരില്‍ നിന്നൊരു അപൂര്‍വകഥ

Google Oneindia Malayalam News

കണ്ണൂര്‍: കത്തിമുനയില്‍ ഒടുങ്ങേണ്ട ഒരു ജന്മം സ്‌നേഹചരടിലിലൂടെ ജീവിതത്തേിലേക്ക് തിരിച്ചുകയറിയ കഥയാണ്ഈ പൂവന്‍കോഴിയുടെത്.

സ്‌നേഹത്തിന് മരണത്തെ തോല്‍പിക്കാനാവുമോ? ഈ ചോദ്യത്തിനും രണ്ടു തരം ഉത്തരമാണ് നാമോരോരുത്തരും നല്‍കുക. എന്നാല്‍ ഇറച്ചിയായി കറിച്ചട്ടിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മരണത്തെ അതിജീവിച്ച ഒരു പൂവന്‍ കോഴിയുണ്ട് വേങ്ങാട് എല്‍.പി.സ്‌കൂളിനു സമീപത്തെ ടി. അനില്‍കുമാറിന്റെ എം.പി.കെ.ചിക്കന്‍ സ്റ്റാളില്‍. ഇനി ഈ സംഭവ കഥ വായിച്ച് കഴിഞ്ഞിട്ട് പറഞ്ഞോളൂ. സ്‌നേഹത്തിന് മുന്‍പില്‍ മരണം തോല്‍ക്കുമോ ഇല്ലയോയെന്ന്.

 പോക്‌സോ കേസിലെ പ്രതിയും എല്‍ഡിഎഫ് കൗണ്‍സിലറുമായ ബാലികാ പീഡകനെ മന്ത്രി ജലീല്‍ സംരക്ഷിക്കുന്നുവെന്ന്... മന്ത്രിവസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്!! പോക്‌സോ കേസിലെ പ്രതിയും എല്‍ഡിഎഫ് കൗണ്‍സിലറുമായ ബാലികാ പീഡകനെ മന്ത്രി ജലീല്‍ സംരക്ഷിക്കുന്നുവെന്ന്... മന്ത്രിവസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്!!

hen

മൂന്നു മാസം മുമ്പാണ് അനില്‍കുമാര്‍ തന്റെ ചിക്കന്‍ സ്റ്റാളിലേക്ക് ഊര്‍പ്പള്ളിയിലെ വീട്ടില്‍ നിന്നും ഒരു പൂവന്‍ ഉള്‍പ്പെടെ ഏഴു കോഴികളെ എത്തിച്ചത്. ആവശ്യക്കാര്‍ എത്തിയതനുസരിച്ച് ഇവയില്‍ പലതും വിറ്റു പോയി.ഇതിനിടെയാണ് ഈ കൂട്ടത്തിലുണ്ടായ പൂവന്‍കോഴി തന്നോട് വല്ലാതൊരു അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കുന്നതായി അനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്. കോഴിയെ അറുത്തെടുക്കാന്‍ കൂട്ടില്‍ നിന്നും പിടിക്കുന്നതു മുതല്‍ അറവ് കഴിയുന്നതുവരെ ഈ പൂവന്‍കോഴി അനില്‍കുമാറിനെ പിന്തുടര്‍ന്ന് അടുത്തു തന്നെ ഉണ്ടാവും.പിന്നെ മറ്റു കോഴികളുടെയൊക്കെ യജമാനനായി വാഴും.

കൂട്ടില്‍ നിന്നും പുറത്തു വിട്ടാലും ദൂരെ എവിടേയും പോകില്ല. അറവിനിടെ ലഭിക്കുന്ന കോഴികളുടെ ഇറച്ചി അവശിഷ്ടമാണ് പ്രധാന ഭക്ഷണം. ഈ സവിശേഷതകളൊക്കെ കൊണ്ട് ഇവന്‍ കടയിലെത്തുന്നവരുടേയും താരമായി. കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയ നിലയില്‍ ഇനി തന്റെ അരുമയായ പൂവനെ ആര്‍ക്കും വില്‍ക്കില്ലെന്ന തീരുമാനവും എടുത്തു കഴിഞ്ഞു അനില്‍കുമാര്‍.ഇദ്ദേഹത്തിന്റെ സ്‌നേഹം ആവോളം പിടിച്ചുപറ്റിയ പൂവന്‍ കത്തിമുനയുടെ മൂര്‍ച്ചയില്‍ ഒടുങ്ങുന്ന മറ്റു കോഴികള്‍ക്കിടയില്‍ രാജാവായി വാഴുകയാണ് ഇപ്പോള്‍.

English summary
story of a hen came to life, rare story from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X