Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരില്‍ തെരുവുനായകളുടെ ആക്രമണം: അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തു

പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ തെരുവുനായകള്‍ കുട്ടികളടക്കം നിരവധി പേരെ മാരകമായി കടിച്ചുപരിക്കേല്‍പ്പിക്കുന്ന സാഹചര്യത്തില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍മാസ്റ്ററിന്റെ അധ്യക്ഷതയിലാണ് അടിയന്തര നഗരസഭാകൗണ്‍സില്‍ യോഗം ചേര്‍ന്നത്.

ഇതിനിടെ സ്‌കൂള്‍ വിട്ടു മടങ്ങുമ്പോള്‍ തെരുവുനായയുടെ കടിയേറ്റു ഗുരുതരമായിപരുക്കേറ്റ പത്തുവയസുകാരനെ വിദഗ്ദ്ധ ചികിത്‌സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. ചമ്പാട് വെസ്റ്റ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം വച്ച് തെരുവുനായ അക്രമിച്ചത്. വലതു കൈക്കും, കാലിനും ആഴത്തില്‍ കടിയേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും, നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. ഉടന്‍ കുട്ടിക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കുകയും, കണ്ണൂര്‍ മിംസിലേക്ക് മാറ്റുകയുമായിരുന്നു.

വലതു കൈയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക്ക് സര്‍ജറിക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോര്‍. ചമ്പാട് അര്‍ഷാദ് മന്‍സിലില്‍ റഹീസിന്റെ മകനാണ് മുഹമ്മദ് റഫാന്‍.

കഴിഞ്ഞ ദിവസമാണ് പാനൂരില്‍ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചുപരിക്കേല്‍പ്പിച്ചത്. തെരുവുനായകള്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഭീഷണിയാണെന്ന് സമീപവാസികളായ കെ.ഹരിദാസനും, നസീര്‍ ഇടവലത്തും പറഞ്ഞു.പാനൂരില്‍ കഴിഞ്ഞ ദിവസം ഒന്നര വയസുകാരനെ തെരുവുനായ അക്രമിച്ചിരുന്നു.

Dog

ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് ചമ്പാട് തെരുവുനായയുടെ അക്രമമുണ്ടായത്. പാനൂര്‍ ബസ് സ്റ്റാന്‍ഡിലും ടൗണിലും റോഡരികിലും തെരുവുനായശല്യം രൂക്ഷമാണ്. കൂട്ടത്തോടെയാണ് ഇവിടെ നായകള്‍ വിലസുന്നത്. പകല്‍ നേരങ്ങളില്‍ വഴിയാത്രക്കാരെ അക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരും അക്രമത്തിന് ഇരയാകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+