ആടിനെ കടിച്ചുകീറി കൊല്ലാനെത്തിയ പേപ്പട്ടിയെ തടയാൻ ശ്രമിച്ച രണ്ടു സ്ത്രീകൾക്ക് കടിയേറ്റു: ഒരാളുടെ നില ഗുരുതരം

തളിപ്പറമ്പ്: പേപ്പട്ടിയിൽ നിന്നും ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് കടിയേറ്റു. ഇതിൽ പേയിളകിയ തെരുവുനായ ഒരു സ്ത്രീയെ ദേഹമാസകലം കടിച്ചുകീറി. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.തങ്ങൾ തൊഴിലുറപ്പ് ജോലി ചെയ്യുന്ന പ്രദേശത്തിന് സമീപം മേയാനായി കെട്ടിയിട്ട ആടുകളെയാണ് കടിച്ചു കീറാനായി എങ്ങുനിന്നോയെത്തിയ പേയിളകിയ തെരുവുനായകൾ കൂട്ടത്തോടെ ചാടി വീണത്.

കൈയിലുള്ള വാക്കത്തിവീശി കൊണ്ട്ആ​ടു​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയാണ് നാ​യ​കളുടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റത്.ഇതിൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രമാണ്. പ​ട്ടു​വം ക​യ്യം​ത​ട​ത്തെ ചാ​പ്പ​യി​ല്‍ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ പ്ര​മീ​ള ( 48), കൂ​വോ​ട്ടെ സൗ​ദ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മീ​ള​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

dog3-1

ക്ഷീ​ര​ക​ര്‍​ഷ​ക കൂടിയായ പ്ര​മീ​ള​യ്ക്ക് 17 ആ​ടു​ക​ളു​ണ്ട്. മൂ​ന്നാ​ഴ്ച പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ നാ​യ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​യ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​മീ​ള​യു​ടെ മു​ഖ​ത്തും കൈ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മീ​ള അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

നാ​യ പി​ന്നീ​ട് കൂ​വോ​ട് അ​ണ​ക്കെ​ട്ടി​ന​ടു​ത്ത സൗ​ദ​യു​ടെ ആ​ടി​നെ​യും ആ​ക്ര​മി​ച്ചു. ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സൗ​ദ​യ്ക്കും ക​ടി​യേ​റ്റ​ത് സൗ​ദ​യെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ട്ടു​വം പ​റ​പ്പൂ​ലി​ലെ ജോ​ഷി​യു​ടെ വീ​ട്ടി​ലെ പൂ​ച്ച​യെ​യും നാ​യ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ചി​രു​ന്നു.​ ക​ഴി​ഞ്ഞ മാ​സം മു​റി​യാ​ത്തോ​ട്ടെ റി​ട്ട. പോ​ലീ​സ് എ​സ് ഐ ​ടി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ, ത​ളി​പ്പ​റ​മ്പ് ജോ​യി​ന്‍റ് ബി​ഡി​ഒ മീ​രാ​ഭാ​യി എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട് ത​ക​ര്‍​ത്ത് നാ​യ​ക്കൂ​ട്ടം കോ​ഴി​ക​ളെ കൊ​ന്നി​രു​ന്നു. പ​ട്ടു​വം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭ്രാ​ന്ത​ന്‍ നാ​യ​ക്ക​ളു​ടെ​യും തെ​രു​വ് നാ​യ്ക്ക​ക്ക​ളു​ടെ​യും ശ​ല്യം വ​ർ​ധി​ച്ച് വ​രു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.​

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+