തലശ്ശേരിയില്‍ ഉന്തുവണ്ടിക്കാരനെ കുത്തിപരുക്കേല്‍പ്പിച്ച സംഘത്തിലെ 3 പേര്‍ റിമാന്‍ഡില്‍
തലശേരി: കടല്‍പാലം പരിസരത്തു നിന്നും ഉന്തുവണ്ടിയില്‍ ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന മട്ടാമ്പ്രം സ്വദേശി കെ റഷീദിനെ പൊട്ടിയ കുപ്പി ഗ്‌ളാസുകൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിറിമാന്‍ഡ് ചെയ്തു. ചാലില്‍ സ്വദേശി കെഎന്‍ നസീര്‍, മാടപീടികയിലെ ജമീല മന്‍സില്‍ സിറാജ്, മുഴപ്പിലങ്ങാട് തച്ചുംകണ്ടി ഹൗസില്‍ ടികെ സജീര്‍ എന്നിവരെയാണ് തലശേരി ടൗണ്‍ എസ്ഐമാരായ അഷ്‌റഫ്, അഖില്‍, സിവില്‍ പൊലിസ് ഓഫീസറായ വിജേഷ് എന്നിവര്‍ ചാലിലെ ഒളിസങ്കേതത്തില്‍ നിന്നും ശനിയാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ പിടികൂടിയത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേ റഷീദ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ലഹരിമാഫിയയുടെ കുത്ത് തടയുന്നിനിടെ ഇയാളുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് അക്രമം. കേസിലെ ഒന്നും രണ്ടും പ്രതികളായ നസീറും സിറാജും കഞ്ചാവിന് അടിമകളാണെന്ന് പൊലിസ് പറഞ്ഞു.

പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി വടക്കെ മലബാറിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായി വികസിച്ചുവരുന്ന തലശേരി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ വിലസുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്. കടല്‍പ്പാലം പരിസരത്ത് പൊലിസ് ഔട്ട് പോസ്റ്റ് തുറന്നിട്ടുണ്ടെങ്കിലും മയക്കുമരുന്ന് സംഘങ്ങള്‍ നിര്‍ബാധം വിഹരിക്കുകയാണ്.
തിരുവനന്തപുരം മാനവീയം വീഥി പോലെ നൈറ്റ് ലൈഫും തലശേരി സ്പെഷ്യല്‍ ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാനെത്തുന്ന സ്ഥലങ്ങളിലൊന്നാണ് തലശേരി കടല്‍പാലം പരിസരം. എന്നാല്‍ തലശേരി മട്ടാമ്പ്രം, ചാലില്‍ പ്രദേശങ്ങളില്‍ നിന്നെത്തുന്ന മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മുഴുവന്‍ സമയം പൊലിസ് സുരക്ഷ ഇവിടെ ഒരുക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.
തലശേരി പഴയബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, മട്ടാമ്പ്രം, കോട്ട, കൊടുവളളി എന്നിവടങ്ങളും മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ പിടിയിലാണ്.കഴിഞ്ഞ വര്‍ഷമാണ് കൊടുവളളിയില്‍ മയക്കുമരുന്ന് സംഘത്തിന്റെ കുത്തേറ്റു സിപിഎം പ്രവര്‍ത്തകരും ബന്ധുക്കളുമായ രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ മയക്കുമരുന്ന് ഗുണ്ടാതലവന്‍ പാറായി ബാബുവും ഭാര്യാസഹോദരന്‍ നിക്സണ്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗസംഘം റിമാന്‍ഡിലാണ്.












Click it and Unblock the Notifications