കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വയം ലോക്ഡൗൺ ഇളവ് നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ നടപടി

Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ താക്കീതുമായി കണ്ണൂർ കലക്ടർ ടിവി സുഭാഷ് വീണ്ടും രംഗത്ത്. കണ്ണൂർ ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് മുന്നറിയിപ്പ് നൽകി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ നിയമപ്രകാരം അധികാരമുള്ളൂ. ഇങ്ങനെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ചുമതല. എന്നാല്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്വതന്ത്രമായ നടപടികള്‍ നിയമവിരുദ്ധമാണ്. ഇങ്ങനെ തീരുമാനമെടുത്ത യോഗങ്ങളില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നതായും മനസിലാക്കുന്നു. കര്‍ശന നടപടികള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഉള്ള നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയാണ് വേണ്ടത്. ഇവ പരിഗണിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യുക്തമായ തീരുമാനത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

covid


ഇതിനിടെജില്ലയില്‍ പുതുതായി 856 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 818 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനമാണ് ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 144198 ആയി. ഇവരില്‍ 1643 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 137889 ആയി. 643 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4325 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 4104 പേര്‍ വീടുകളിലും ബാക്കി 221 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26665 പേരാണ്. ഇതില്‍ 25544 പേര്‍ വീടുകളിലും 1121 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1114003 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1112991 എണ്ണത്തിന്റെ ഫലം വന്നു. 1012 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

English summary
Strict action if local bodies implement any lockdown relaxation by their own
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X