കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ പൊലിസ് നിയന്ത്രണങ്ങൾ ശക്തമാക്കി.. മാസ്ക് ധരിക്കാത്ത എൺപത് പേർക്കെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: കണ്ണൂരിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലിസ് കർശന നടപടികൾ തുടങ്ങി. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരമാണ് വ്യാപക പരിശോധനയാരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുട്ടംകുടി നിൽക്കുന്നവർക്കെതിരെ കേസെടുക്കുന്നുണ്ട്. മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.

കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ പൊലിസ് സ്വീകരിച്ചു വരികയാണ്. ജി​ല്ല​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 80 ആ​ളു​ക​ളു​ടെ പേ​രി​ൽ കഴിഞ്ഞ ദിവസം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്നും 200 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.​ കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 500 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​നാ​ണ് പോ​ലീ​സി​നു ജില്ലാ പൊലിസ് മേധാവി നൽകിയ നി​ർ​ദേ​ശം.​

coronaviruswt53

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ത​ന്നെ ഇ​നി മു​ത​ൽ മാ​സ്ക്ക് പ​രി​ശോ​ധ​ന​യും പോ​ലീ​സ് ന​ട​ത്തും. മാ​ത്ര​മ​ല്ല ബ​സ് സ്റ്റോ​പ്പു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും എ​ത്തു​ന്ന ആ​ളു​ക​ൾ മു​ഖാ​വ​ര​ണം ധ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ പി​ഴ​യ​ട​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ നി​ർ​ദേ​ശി​ച്ച​ത്.​എ​ന്നാ​ൽ ഇ​നി മു​ത​ൽ പോ​ലീ​സ് ത​ന്നെ നേ​രി​ട്ട് പി​ഴ ഈ​ടാ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​

നി​ല​വാ​രം കു​റ​ഞ്ഞ മു​ഖാ​വ​ര​ണം ധ​രി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന പോ​ലീ​സു​കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ തി​ങ്ങി​യി​രു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.ഇതിനിടെകണ്ണൂർജില്ലയില്‍ എട്ട് പേര്‍ക്ക് പുതുതായി എട്ടുപേർക്ക് കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡി.എസ്.സി ജീവനക്കാരനാണ് മറ്റൊരാള്‍.

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 14 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14-ന് അബുദാബിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 48കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് കുവൈറ്റില്‍ നിന്ന് കെ.യു 1725 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 47കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30-ന് എത്തിയ പാനൂര്‍ സ്വദേശി 28കാരന്‍, ജൂലൈ മൂന്നിന് എത്തിയ പേരാവൂര്‍ സ്വദേശി 34കാരന്‍, ജൂലൈ അഞ്ചിന് എത്തിയ പാനൂര്‍ സ്വദേശി 57കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശി 44കാരന്‍, ജൂലൈ 7-ന് ഗുജറാത്തില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 32കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ആഗ്ര സ്വദേശിയായ 54കാരനാണ് രോഗബാധിതനായ ഡി.എസ്.സി ജീവനക്കാരനെന്ന് കലക്ടർ അറിയിച്ചു.

English summary
Strict restrictions placed in Kannur, case registers over avoid masks in Public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X