Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ കോർപ്പറേഷനിലെ വികസന മുരടിപ്പിനെതിരെ പ്രതിപക്ഷം: സത്യാഗ്രഹ സമരത്തിന് നീക്കം..

കണ്ണൂർ: വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒരു പഞ്ചായത്തിനു ചെയ്യാനാവുന്നതുപോലും ചെയ്യാത്തകണ്ണൂർ കോർപ്പറേഷനെതിരെ പ്രതിപക്ഷം രംഗത്ത്​. വികസന മുരടിപ്പിനും ഭരണാധികാരികളുടെ നിയമ വിരുദ്ധ നിലപാടുകൾക്കുമെതിരെ പ്രതിപക്ഷ കൗൺസിലർമാരും എൽഡിഎഫ്​ നേതാക്കളും കോർപറേഷൻ ഓഫീസിനുമുന്നിൽ സത്യാഗ്രഹം നടത്തും.

പ്രതിപക്ഷത്തോട്​ ജനാധിപത്യ മര്യാദ കാണിക്കാൻ പോലും ഭരണപക്ഷം തയാറാവുന്നി​ല്ലെന്ന്​ സിപിഎം ജില്ല സെക്ര​ട്ടേറിയറ്റംഗം എൻ ചന്ദ്രൻ കുറ്റപ്പെടുത്തി. ഭരണത്തി​ലേറിയ ശേഷം എൽഡിഎഫ്​ ഭരണസമിതി ആരംഭിച്ചതോ പൂർത്തീകരിച്ചതോ ആയ പദ്ധതികളാണ് യുഡിഎഫ്​ ഭരണസമിതി​ കൊട്ടിഘോഷിച്ച്​ ഉദ്​ഘാടനം നടത്തുന്നത്​. സർക്കാർ, എംഎൽഎ ഫണ്ടുകളുപയോഗിച്ച്​ നിർദേശിക്കപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കുന്നില്ല.

map-18-1474200168-05

ആറ്റടപ്പയിലെ ഗ്രാമീണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ്​ മെഷീൻ സ്​ഥാപിച്ച്​ മാസങ്ങളായെങ്കിലും സ്​റ്റാഫിനെ നിയമിച്ച്​ പ്രവർത്തനമാരംഭിച്ചില്ല. മാളികപ്പറമ്പ്​ കുടിവെള്ള പദ്ധതിക്ക്​ ടാങ്ക്​ നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന്​ 45 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. പഴയ ബസ്​ സ്​റ്റാൻഡിൽ ഓ​ട്ടോ സ്​റ്റാൻഡ്​ നിർമിക്കാൻ 30ലക്ഷം അനുവദിച്ചതിനും ഇതായിരുന്നു അവസ്ഥ. കുടുംബശ്രീ സംവിധാനത്തെ തകർക്കാനും ശ്രമം നടക്കുന്നുണ്ട്​. കൗണ്‍സിലിലോ സ്​റ്റാൻഡിങ്​ കമ്മിറ്റിയിലോ അറിയിക്കാതെ കോർപ്പറേഷ​ന്റെ ഫണ്ട്​ നിലവിലുള്ള ബാങ്കിൽനിന്ന്​ മാറ്റി പള്ളിക്കുന്ന്​ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേയർക്ക്​ നിവേദനം നൽകിയെങ്കിലും റബ്ബർ സ്​റ്റാമ്പ്​ കണക്കെയാണ്​ അവരുടെ പ്രവർത്തനമെന്നും ഡെപ്യൂട്ടി മേയറും മറ്റു ചിലരുമാണ്​ മര്യാദ ലംഘിച്ചുള്ളനടപടി സ്വീകരിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ​ കുറ്റപ്പെടുത്തി. ഇതിനെതിരെ വ്യാഴാഴ്​ച രാവിലെ 10 മുതൽ കോർപറേഷൻ ഓഫിസിനു മുന്നിൽ സത്യഗ്രഹമിരിക്കും. സിപിഎം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്​ഘാടനംചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+