കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ നിന്നുമൊരു യമണ്ടന്‍ സമരം... പരിസ്ഥിതിപ്രവര്‍ത്തകര്‍ മാലിന്യത്തില്‍ കിടന്നത് മണിക്കൂറുകള്‍

  • By Desk
Google Oneindia Malayalam News

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ദേശീയ പാതയിലും വളപട്ടണം പാലത്തിനു സമീപത്തും മാലിന്യം തള്ളുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അതിസാഹസിക പ്രതിഷേധ സമരംപാപ്പിനിശ്ശേരി ദേശീയ പാതയ്ക്കരികില്‍ മാലിന്യ ശുചീകരണ പ്രവൃത്തികള്‍ നടത്താതില്‍ പ്രതീഷേധിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാലിന്യത്തില്‍ കിടന്ന്് പ്രതിഷേധ സമരംനടത്തിയത്.

<strong>ശബരിമല ബാധിച്ചു: സിപിഐ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക്... വോട്ടുകള്‍ ബിജെപിയിലേക്കു പോയി</strong>ശബരിമല ബാധിച്ചു: സിപിഐ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക്... വോട്ടുകള്‍ ബിജെപിയിലേക്കു പോയി

ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ നടന്ന പ്രതിഷേധ കിടപ്പുസമരത്തില്‍ മലബാര്‍ പരിസ്തിതി സമിതി ചേര്‍മാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കലാകൂടം രാജു എന്നിവരാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ച് ഭാരത്, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ക്ലീന്‍ കേരള എന്നിവയുടെ നേതൃത്വത്തില്‍ പരിസര ശുചീകരണ പ്രവൃത്തികള്‍ തകൃതിയായി നടക്കുമ്പോള്‍ വളപട്ടണം പാലത്തിന് സമീപം മാലിന്യം കുമിഞ്ഞുകൂടുന്നത് കïില്ലെന്ന നടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

Strike

കാലവര്‍ഷം വരാനിരിക്കെ ശുചീകരണ പ്രവൃത്തികള്‍ കൃത്യമായി നടത്തിയില്ലെങ്കില്‍ നാട്ടില്‍ മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നും ഇവര്‍ പറയുന്നു. വളപട്ടണം പാലത്തിനു സമീപത്ത് ദിനംപ്രതി മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്തും ജില്ലാകലക്ടറും നോക്കു കത്തിയായി നില്‍ക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ കാര്യത്തില്‍ ജില്ലാകലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഉïായിട്ടില്ല.

വളപട്ടണം സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെ നിര്‍ദേശപ്രകാരം അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ഡി ഫ്രാന്‍സിസും സംഘവും സ്ഥലത്തെത്തി സമരം ചെയ്തപരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുകയും പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും അഞ്ചുമണിക്കൂറുകള്‍ക്കു ശേഷം സമരത്തില്‍ നിന്നും പിന്‍മാറി.

English summary
Strike against waste in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X