കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലുവരി പാതയ്ക്കെതിരെ കണ്ണൂരിൽ ജനകീയ പ്രക്ഷോപം; കലക്ട്രേറ്റിനവ് മുന്നിൽ ധർണ്ണ നടത്തും, വഴിയാധാരമാകുന്നത് 1500 കുടുംബങ്ങളെന്ന് ആരോപണം!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: നാലുവരിപാതയ്‌ക്കെതിരെ ജനകീയ കൂട്ടായ്മ ധര്‍ണ നടത്തുന്നു. തലശ്ശേരി ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന കൊടുവള്ളി-വിമാനത്താവള നാലുവരിപാതയ്‌ക്കെതിരെയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ നാലിന് ധര്‍ണ നടത്തുന്നത്.

<strong>തിരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി കേരള എക്‌സ്പ്രസ് ട്രെയിന്‍; പരസ്യ പ്രചാരകനായി അമീർഖാൻ, സന്ദേശങ്ങളുമായെത്തുന്നത് നാല് ട്രെയിനുകൾ!</strong>തിരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി കേരള എക്‌സ്പ്രസ് ട്രെയിന്‍; പരസ്യ പ്രചാരകനായി അമീർഖാൻ, സന്ദേശങ്ങളുമായെത്തുന്നത് നാല് ട്രെയിനുകൾ!

ജനിച്ച മണ്ണില്‍ നിന്നും വേരോടെ പിഴുതെറിയപ്പെടുന്ന ഒരുജനസമൂഹത്തിന്റെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിലാണ് ധര്‍ണ നടത്തുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.1500 ഓളം കുടുംബങ്ങളാണ് നാലുവരിപാത വരുന്നതോടുകൂടി വഴിയാധാരമാകുന്നത്. നാലുവരിപാത ആറ് മീറ്ററായി ചുരുക്കിയെങ്കില്‍ മാത്രമെ കുടിയിറക്കപ്പെടുന്നത് ഒിവാക്കാന്‍ പറ്റുകയുള്ളുവെന്ന് നേതാക്കള്‍ ചൂïിക്കാട്ടി.

Kannur

പഴയതും പുതിയതുമായ നിരവധി വീടുകള്‍, ആരാധനാലയങ്ങള്‍, ജലസംഭരണികള്‍ തുടങ്ങിയവയെല്ലാം നീക്കംചെയ്തുകൊïാണ് നാലുവരിപാത വരുന്നത്. 75 ശതമാനം വീടുകളും നിര്‍മ്മിച്ചിരിക്കുന്നത് ബാങ്കില്‍ നിന്നും വായ്പയെടുത്തും മറ്റുമാണ്. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിനെതിരേ നിരവധിതവണ നാട്ടുകാര്‍ പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ശാശ്വതമായ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കലക്ടറേറ്റിനു മുന്‍പില്‍ സമരം സംഘടിപ്പിക്കുന്നതെന്ന് എം.പി അസൈനാര്‍, മഹമൂദ്, ഗോഡ് ഫ്രഡ്, ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
Strike infront of Kannur collectrate for road issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X