പണിമുടക്ക് ഹര്‍ത്താലായി: കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു
കണ്ണൂര്‍: കണ്ണൂരില്‍ സംയുക്ത ട്രേഡ് യൂനിയന്‍ അഖിലേന്ത്യാപണിമുടക്ക് ഹര്‍ത്താലായി മാറി. ദേശീയ പണിമുടക്കിന്റെ ഒന്നാം ദിനമായ തിങ്കളാഴ്ച്ച ജനം പുറത്തിറങ്ങിയില്ല.റോഡുകളിലും നഗരങ്ങളിലും അത്യാവശ്യക്കാര്‍ മാത്രമാണെത്തിയത്. ഇവരെ പലയിടങ്ങളില്‍വെച്ചും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. എന്നാല്‍ സംയുക്തട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറില്‍ സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറി കെ.പി സഹദേവന്, ജില്ലാ നേതാവ് അരക്കന്‍ ബാലന് എന്നിവരുടെ നേതൃത്വത്തില്‍ മംഗളൂര് ഭാഗത്തു നിന്നുമെത്തിയ ചരക്ക് ലോറികള്‍ തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെ തടഞ്ഞു. പത്തിലേറെ ചരക്കുലോറികളും മറ്റു വാഹനങ്ങളും തടഞ്ഞതോടെ ദേശീയപാതയില്‍ വന്ഗതാഗതകുരുക്കുണ്ടായി.

എന്നാല്‍ കണ്ണൂര്‍ ടൗണ്‍ പൊലിസെത്തി വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിച്ചുവെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. സ്വകാര്യ വാഹന ഉടമകളുമായും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഒടുവില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞ ചരക്കുലോറികള്‍ ഉള്‍പ്പെടെ റോഡരികില്‍ മാറ്റി നിര്‍ത്തിയിട്ടാണ് പൊലിസ് വാഹന ഗതാഗതകുരുക്ക് പരിഹരിച്ചത്. ജില്ലയിലെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ട്. താഴെചൊവ്വ കിഴുത്തള്ളിബൈപ്പാസില് നിരവധി ചരക്കുലോറികള്‍ ഹര്‍ത്താലനുകൂലികള്‍ ഓടുന്നത് തടഞ്ഞു.
തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ചക്കരക്കല്ലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മൗവ്വഞ്ചേരി, ചക്കരക്കല്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു.പഴയങ്ങാടി കെ. എസ്.ടി.പി റോഡില്‍ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ സമരക്കാരെ പൊലിസ് നീക്കം ചെയ്തു. പയ്യന്നൂര്‍ വെള്ളൂരും ചരക്കുലോറികളും മറ്റുവാഹനങ്ങളും തടഞ്ഞതായി പൊലിസ് റിപ്പോര്‍ട്ടുണ്ട്.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications