ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു: സംഭവം കണ്ണൂരില്‍
തലശേരി: ചൊക്ലി മേക്കുന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ചാലമിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവതേജ് (6) എന്ന ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ് മരിച്ചത്. ശവസംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പില്‍ നടന്നു. കഴിഞ്ഞയാഴ്ച്ചവിദ്യാര്ത്ഥികളുമായി സ്കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു അന്നേ ദിവസംരാവിലെ ഒമ്പത് മണിയോടെ ചൊക്ലി മേക്കുന്നില്‍ തേങ്ങാക്കൂടക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്.
നവതേജിന് പുറമെ വിദ്യാര്‍ത്ഥികളായ നിഹാല്‍ (6), ഷരോണ്‍ (6), പ്രിയാമണി (5), അന്‍ഷിക (5), അഭിരാജ് (6), നവേദ് (6), പ്രിയനന്ദ (6), മുഹമ്മദ് (5), സ്കൂളിലെ ആയ അഖില (35), ഓട്ടോ ഡ്രൈവര്‍ രജ്ഞിത്ത് (40) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് നവതേജിനെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം നവതേജിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സ്കൂൾ വാഹനം അപകടത്തിൽപ്പെട്ട് രണ്ടാമത്തെ വിദ്യാർത്ഥിയാണ് കണ്ണൂർ ജില്ലയിൽ മരിക്കുന്നത്. രണ്ടാഴ്ച മുൻപ്സ്കൂള് ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി ബസ് കയറി മരിച്ചിരുന്നു. പേരാവൂര്‍ പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസലിന്റെ മകന് മുഹമ്മദ് റഫാന് (5) ആണ് ദാരുണമായി മരിച്ചത്. കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വൈകുന്നേരമാണ് അപകടമുണ്ടായത്. പേരാവൂര്‍ ശാന്തി നികേതന്‍ ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റഫാന്' സഹോദരനോടൊപ്പം ബസി റങ്ങുമ്പോൾ അബദ്ധത്തിൽ കാലിടറി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിൻ ടയർ കയറിയാണ് കുട്ടി മരിച്ചത്. കുട്ടിയെ നാട്ടുകാർ ഉടൻ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications