കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൂട്ടാട് ബീച്ച് അപകടക്കെണിയൊരുക്കുന്നു: മദ്രസാ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയ പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ അപകടങ്ങളും വര്‍ധിക്കുന്നു. മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടി ചൂട്ടാട് അടുത്തകാലത്താണ് ടൂറിസം കേന്ദ്രമായി മാറിയത്. നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന ചൂട്ടാട് ബീച്ചില്‍ സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കടല്‍ത്തീരം മോടിപിടിപ്പിച്ച് പ്രതിമാസം ലക്ഷക്കണക്കിനു രൂപയ്ക്ക് ഡി.ടി.പി.സി വാടകയ്ക്ക് നല്‍കിയെങ്കിലും യാതൊരു സുരക്ഷാ സംവിധാനവും ഇവിടെ ഇല്ലെന്ന് സന്ദര്‍ശകര്‍ പറയുന്നു.

'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍

കടലില്‍ ഇറങ്ങുന്ന ആളുകളെ നിയന്ത്രിക്കാനോ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. അതുകൊïുതന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കടലില്‍ ഇറങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണമെന്നു നാട്ടുകാരും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെടുന്നുïെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

choottadubeach-156

ശനിയാഴ്ച മാങ്ങാട് മദ്‌റസയിലെ അധ്യാപകനൊപ്പം ചൂട്ടാട് ബീച്ചില്‍ എത്തിയ ഒന്‍പതു വിദ്യാര്‍ഥികളില്‍പ്പെട്ട സാബിത്തിനെയാണു കടലില്‍വീണ് കാണാതായത്. ശക്തമായ അടിയൊഴുക്ക് മനസിലാകാതെ കടലിലിറങ്ങിയ സാബിത്ത് കടലിലേക്ക് ഒഴുകി പോവുകയായിരുന്നു. കïു നില്‍ക്കാനേ കൂടെയുïായിരുന്നവര്‍ക്കു കഴിഞ്ഞുള്ളൂ. സുരക്ഷാ സംവിധാനം ഒരുക്കാത്തതാണു വിദ്യാര്‍ഥി അപകടത്തില്‍ പെടാന്‍ കാരണമായതെന്ന് ആക്ഷേപമുï്. പ്രദേശത്തെ വരുമാനം ഉപയോഗിക്കുന്നതു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആണെന്നും സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുïെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവിടെയെത്തിയ മാടായി പഞ്ചായത്ത് പ്രസിഡന്റ് എ. സുഹറാബി പറഞ്ഞു.

English summary
Student goes missing in Chootadu beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X