India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്, സംഭവം ധര്‍മ്മടത്ത്

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോബ് സ്‌ഫോടനം. ധര്‍മ്മടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ധര്‍മ്മടം പാലാട് നരിവയലിലാണ് സംഭവം. കളിക്കുന്നതിനിടെ കയ്യില്‍ കിട്ടിയ ഐസ്‌ക്രീം ബോള്‍ എടുത്തെറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിനും നെഞ്ചിലുമാണ് പരിക്കേറ്റത്.

മനസ്സ് നിറയെ ആന്ധ്രയിലെ ദമ്പതികള്‍: മാതൃത്വം എന്നത് പ്രസവത്തിലൂടെ മാത്രം പൂര്‍ണ്ണമാവില്ല: കുറിപ്പ്മനസ്സ് നിറയെ ആന്ധ്രയിലെ ദമ്പതികള്‍: മാതൃത്വം എന്നത് പ്രസവത്തിലൂടെ മാത്രം പൂര്‍ണ്ണമാവില്ല: കുറിപ്പ്

കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു 12 വയസുകാരനായ ശ്രീധര്‍വ്. ഇതിനിടെ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോകുകയായിരുന്നു. ഇത് തിരയാന്‍ പോകതുന്നതിനിടെയാണ് ഐസ്‌ക്രീം ബോള്‍ ശ്രദ്ധയിപ്പെട്ടത്. വെറും ഐസ്‌ക്രീം ബോളാണെന്ന് തെറ്റിധരിച്ച് കൈകൊണ്ട് എടുത്തതാവാം സ്‌ഫോടനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് തിരച്ചില്‍ നടത്തിയ പൊലീസ് ഒരു ഐസ്‌ക്രീം ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനം.

കഴിഞ്ഞ മാസം ഇരിട്ടിയില്‍ സ്‌കൂള്‍ ശുചീകരിക്കുന്നതിനിടയില്‍ സ്‌കൂളിന്റെ ശുചിമുറിയില്‍ നിന്നും ബോംബ് കണ്ടെടുത്തിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനിന്റെ ഭാഗമായി ശുചീകരിക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ആറളം ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം. രണ്ട് ബോംബുകളായിരുന്നു കണ്ടെത്തിയിരുന്നത്. ഇവ പിന്നീട് നിര്‍വീര്യമാക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും, പൊലീസും സ്ഥലത്തെത്തിയാണ് ബോംബുകള്‍ നിര്‍വീര്യമാക്കാനായത്. കോവിഡ് മൂലം സ്‌കൂളുകള്‍ കാലങ്ങളായി അടച്ചതിനാല്‍ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ അധികൃതരും, നാട്ടുകാരും, പിടിഎ പ്രതിനിധികളും സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് ബോംബുകള്‍ കണ്ടെടുത്തത്.

കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു, അമേരിക്കൻ സന്ദർശത്തിന് പിന്നാലെ, നടൻ ഐസൊലേഷനിൽകമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു, അമേരിക്കൻ സന്ദർശത്തിന് പിന്നാലെ, നടൻ ഐസൊലേഷനിൽ

ഒറ്റനോട്ടത്തില്‍ ഉരിച്ചു വച്ചിരിക്കുന്ന തേങ്ങയുടെ രൂപത്തിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ തേങ്ങയാണോ എന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ആറളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചതിന് ശേഷമാണ് കണ്ടെടുത്തത് ബോംബുകളാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, കൂടുതല്‍ പോലീസും സ്ഥലത്തെത്തുകയായിരുന്നു.ഡോഗ് സ്‌ക്വാഡെത്തി സ്‌കൂളും പരിസരവും മുഴുവന്‍ പരിശോധിക്കുകയും ചെയ്തു. സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടെത്തിയത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകളിലലാണ് ബോബംബ് ഉണ്ടായിരുന്നത്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ;ശക്തമായ കാറ്റിനും സാധ്യത..ജാഗ്രത നിർദ്ദേശംകേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ;ശക്തമായ കാറ്റിനും സാധ്യത..ജാഗ്രത നിർദ്ദേശം

ബോബംബിനൊപ്പം നിര്‍മിക്കാനുപയോഗിച്ച രാസവസ്തുക്കളും ആണിയും മറ്റും കണ്ടെടുത്തിരുന്നു. 2020 ലെ കോഴിക്കോട് കണ്ണൂര്‍ എഡിഷന്‍ പത്രങ്ങളാണ് ബോബ് പൊതിയാന്‍ ഉപയോഗിച്ചത്. ആദ്യമായിട്ടാണ് ഈ ഭാഗത്ത് ഇത്തരം സംഭവം ഉണ്ടാകുന്നത്. ഇത് നാട്ടുകാര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും, രക്ഷിതാക്കള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിരുന്നു. ഈ മാസം തന്നെയാണ് വഴിയരികില്‍ നിന്ന് കട്ടിയ ഭോളെടുത്ത് കളിക്കവെ പൊട്ടിത്തെറിച്ച് കുട്ടിക്ക് പരിക്കേറ്റത്. ഈ സംഭവവും ഇരിട്ടിയിലായിരുന്നു.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

   കാണാന്‍ പറ്റില്ലെന്ന് അമിത് ഷാ, ത്രിപുരയെ ചൊല്ലി തൃണമൂല്‍ പോരിന്, തുറന്നടിച്ച് അഭിഷേക് ബാനര്‍ജി കാണാന്‍ പറ്റില്ലെന്ന് അമിത് ഷാ, ത്രിപുരയെ ചൊല്ലി തൃണമൂല്‍ പോരിന്, തുറന്നടിച്ച് അഭിഷേക് ബാനര്‍ജി

  English summary
  Student injured in bomb blast while playing cricket in kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X