കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ ബോധവല്‍ക്കരണവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍

Google Oneindia Malayalam News

പയ്യന്നൂര്‍: ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടെയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ 'ജാഗ്രത' ക്യാംപയിനുമായി കെ എസ് യു. ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഡോര്‍ ടു ഡോര്‍' ഭവന സന്ദര്‍ശനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂരില്‍ നടന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കണ്ണൂര്‍ തായത്തെരു,സിറ്റി മേഖലകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തുകയും ലഖുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Gallery Links ksu-1660246145.jpg -


വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും അമിതമായ ഫോണ്‍ ഉപയോഗവും അനാവശ്യ സൗഹൃദവലയങ്ങളും ശ്രദ്ധിക്കുന്നതോടൊപ്പം വീടിനും പരിസരങ്ങളിലുമുള്ള ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും രക്ഷിതാക്കള്‍ തന്നെ മുന്‍കൈ എടുക്കണം എന്ന ആശയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കെ.എസ്.യു ഭവന സന്ദര്‍ശനം.

ജില്ലയില്‍ പ്രാദേശിക തലത്തില്‍ ബ്ലോക്ക് കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ലഹരി വ്യാപനം കൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും അടുത്ത ഘട്ടത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ലഹരി വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വീടുകളില്‍ ചെല്ലുമ്പോള്‍ രക്ഷിതാക്കളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത് സി.ടി,ജില്ലാ ജനറല്‍ സെക്രട്ടറി ആദര്‍ശ് മാങ്ങാട്ടിടം,അശ്വിന്‍ മതുക്കോത്ത്,ഹരികൃഷ്ണന്‍ പാലാട്,അലക്‌സ് ബെന്നി,അലേഖ് കാടാച്ചിറ, രാകേഷ് ബാലന്‍,മുഹമ്മദ് റിസ്വാന്‍,ദേവ കുമാര്‍, പ്രകീര്‍ത്ത് മുണ്ടേരി, കാളിദാസ് രഞ്ജിത്ത്, ശ്രീരാഗ് പുഴാതി, അര്‍ജുന്‍ ചാലാട് തുടങ്ങിയവര്‍ ഭവന സന്ദര്‍ശന ക്യാംപയിന് നേതൃത്വം നല്‍കി.

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് എസ്എഫ്ഐ

കണ്ണൂര്‍ നഗരത്തില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ മുഴുവന്‍ പേരെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാരെ ജനകീയമായി ചെറുക്കണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ വെളിപ്പെടുത്തലില്‍ നിന്നാണ് ഞെട്ടലുള്ളവാക്കുന്ന സംഭവം സമൂഹത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ വശത്താക്കാനുള്ള ലഹരി മാഫിയയുടെ ഇടപെടലിനെതിരെ പ്രതിരോധം തീര്‍ക്കാനും, പ്രതിരോധപ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപക-രക്ഷിതാക്കള്‍ രംഗത്ത് വരേണ്ടതുണ്ട്.ലഹരിക്കെതിരെ സാമൂഹ്യ അവബോധം ശക്തമായ സംവിധാനം ഉണ്ടാവണം. ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായി എസ്.എഫ്.ഐ നടത്തികൊണ്ടിരിക്കുന്ന ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപെടുത്തും. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന്റെ പിടിയില്‍പെടാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റകെട്ടായി അണിചേരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

English summary
Student organizations raise awareness to prevent drug use in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X