കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ചികിത്സാ പിഴവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

Google Oneindia Malayalam News

തലശേരി: ഫുട്‌ബോള്‍കളിക്കിടെ വീടിനടുത്തുള്ള മൈതാനത്തില്‍ നിന്നും വീണുപരുക്കേറ്റ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഇടതുകൈമുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടി സംഭവത്തില്‍ തലശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂര്‍ ഡെപ്യൂട്ടി ഡി. എം.ഒയാണ്ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന് സംഭവത്തെ കുറിച്ചു അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കഴിഞ്ഞ മാസം 30ന് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്‌സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈയ്യാണ് മുറിച്ചു മാറ്റേണ്ടിവന്നത്. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കുട്ടിയെ ചികിത്‌സിച്ച അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോക്ര്‍ വിജുമോനെതിരെ പൊലിസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി ഡി. എം.ഒ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഡോക്ടര്‍ക്ക് പിഴവില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.

ff

കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഇതാണ് സ്ഥിതി സങ്കീര്‍ണമാക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമാനസാഹചര്യങ്ങളില്‍ രക്തയോട്ടം നിലയ്ക്കുന്നതു സാധാരണയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി. എച്ച്. എസില്‍ നിന്നുള്ള പ്രത്യേക സംഘം പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുല്‍ത്താന്റെ കൈയ്യുടെ രണ്ട് എല്ലുപൊട്ടിയതായി എക്‌സറേയില്‍ വ്യക്തമായിരുന്നു. അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോക്ടര്‍ വിജുമോന്റെ നിര്‍ദ്ദേശ പ്രകാരം കൈ സ്‌ക്വയിലിട്ടു കെട്ടി . എന്നാല്‍ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചു. എന്നാല്‍ തുടര്‍നടപടികള്‍സ്വീകരിച്ചില്ലെന്നാണ് പിതാവ് പൊലിസില്‍ നല്‍കിയ പരാതിയില്‍പറയുന്നത്. നവംബര്‍ ഒന്നിന് സുല്‍ത്താന്റെ കൈയ്യുടെ നിറം മാറി തുടങ്ങി. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി ഒരു പൊട്ടല്‍പരിഹരിച്ചതായി ഡോക്ടര്‍ അറിയിച്ചു.

നവംബര്‍ പതിനൊന്നിന് കുട്ടിയെ വിദഗ്ദ്ധചികിത്‌സയ്ക്കായി കുട്ടിയെ പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അവിടെ നിന്നും ഒടിഞ്ഞ കൈമുറിച്ചു മാറ്റണമെന്നും അണുബാധയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നുമാണ് ഒരു കൈമുറിച്ചു മാറ്റിയത്. സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ പിഴവാണ് കുട്ടിക്ക് ഒരു കൈനഷ്ടപ്പെടാനിടയാക്കിയതെന്നു ചൂണ്ടിക്കാണിച്ചു കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പാലയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സുല്‍ത്താന്‍. തലശേരി ചേറ്റംകുന്ന് നാസാക്വാര്‍ട്ടേഴ്‌സില്‍ അബൂബക്കര്‍ സിദ്ദിഖിന്റെ മകനാണ്.

English summary
Student's hand amputated incident: Preliminary report found no medical mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X