വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് രണ്ടിലേക്ക് മാറ്റി
സംഭവത്തില്‍ ബാലവകാശകമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ്കുമാര്‍ സ്‌കൂളിലും വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തലശേരി: പെരളശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ രണ്ടു അധ്യാപകര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാസെഷന്‍സ് കോടതി മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീണ്‍(13)കഴിഞ്ഞ ഫെബ്രുവരി ഒന്‍പതാം തീയ്യതിയാണ് ആത്മഹത്യ ചെയ്തത്.
ക്ലാസ് അധ്യാപിക ഷോജ, കായികാധ്യാപകന്‍ രാജേഷ് എന്നിവര്‍ക്കെതിരെയാണ് ചക്കരക്കല്‍ പൊലിസ് ആത്മഹത്യപ്രേരണാകുറ്റത്തിന് കേസെടുത്തത്. ക്ളാസ് അധ്യാപിക ഷോജ, കായിക അധ്യാപകന്‍ രാജേഷ് എന്നിവര്‍ക്കെതിരെയാണ് ചക്കരക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തത്.
ക്ലാസിലെ ബെഞ്ചിലും ചുമരിലും മഷിപുരണ്ടതുമായി ബന്ധപ്പെട്ട റിയ ഉള്‍പ്പെടെയുളള കുട്ടികളെ ക്ളാസിലും സ്റ്റാഫ് റൂമിലും വെച്ചും അധ്യാപകര്‍ ചോദ്യം ചെയ്തത്. വൈകിട്ട് വീട്ടിലെത്തിയ റിയ അധ്യാപികയ്ക്കും സഹപാഠിക്കുമെതിരെ കത്തെഴുതിവെച്ച ശേഷംകിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കത്തില്‍ കായികാധ്യാപകന്റെ പേരിലായിരുന്നു. എന്നാല്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് രാജേഷ് പ്രതിയായത്.
മഷി തേച്ചവര്‍ പിഴ അടക്കേണ്ടിവരുമെന്നും സ്റ്റുഡന്റ് പൊലിസ് കേഡറ്റില്‍ നിന്ന് ഒഴിവാക്കുമെന്നും അധ്യാപകര്‍ പറഞ്ഞതായി ചക്കരക്കല്‍ പൊലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ബാലവകാശകമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ്കുമാര്‍ സ്‌കൂളിലും വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഉപവിദ്യാഭ്യാസ ജില്ലാ ഡയറക്ടറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications