ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; നാടിന്റെ കണ്ണീരായി ഫാസിലും റിനാദും
തലശേരി: തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീന്റെ മകന് മുഹമ്മദ് ഷറഫ് ഫാസില്‍ (16), ആദികടലായി ബൈത്തുല്‍ ഹംദില്‍ ബഷീറിന്റെ മകന് മുഹമ്മദ് റിനാദ് (14) എന്നിവരെയാണ് കാണാതായിരുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അഴിമുഖത്തിനടുത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.

ആറ് കുട്ടികളാണ് അഴിമുഖത്തെ മുറിച്ചുമാറ്റിയ ബണ്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബണ്ട് മുറിച്ചുമാറ്റിയതിനാല്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. കളിക്കുന്നതിനിടെ അഴിമുഖത്ത് വീഴുകയായിരുന്നു. രണ്ടുപേരും അതിവേഗത്തില്‍ കടലിലേക്ക് ഒഴുകിപ്പോയി. മറ്റ് കുട്ടികള്‍ ഒച്ച വച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തോണിയിലും സമീപത്തെ പാറക്കെട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. നാട്ടുകാരും തീരദേശ പോലിസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി. എന്നാല്‍ കാലാവസ്ഥയും കടലും പ്രതികൂലമായതിനാല്‍ ഇന്നലെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. മരിച്ച മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഷറഫ് ഫാസില്‍ തോട്ടട എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും റിനാദ് കടമ്പൂര് ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥിയാണ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.
സമാനമായ ദുരന്തം ആഴ്ചകള്‍ക്ക് മുമ്പ് അഞ്ചരക്കണ്ടി പുഴയില്‍ സംഭവിച്ചിരുന്നു. മൈലുള്ളിമെട്ട പോസ്റ്റോഫീസിന് സമീപത്ത് കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. ജയന് - ഗീത ദമ്പതികളുടെ മകന് കുഴിയില്‍ പീടികയിലെ ആദിത്യന് (16), പരേതനായ രവി - റീത്ത ദമ്പതികളുടെ മകന് മൈലുള്ളി മെട്ടയിലെ അതുല്‍നാഥ് (16) എന്നിവരുടെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലില്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കണ്ടെടുക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. ആദിത്യന് പിണറായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കൂട്ടുകാരനായ അതുല്‍ നാഥ് കോട്ടയം മലബാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മണല്‍വാരല്‍ കാരണം ചുഴികള്‍ രൂപപ്പെട്ട പുഴയുടെ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications