കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; നാടിന്റെ കണ്ണീരായി ഫാസിലും റിനാദും

Google Oneindia Malayalam News

തലശേരി: തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീന്റെ മകന്‍ മുഹമ്മദ് ഷറഫ് ഫാസില്‍ (16), ആദികടലായി ബൈത്തുല്‍ ഹംദില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് റിനാദ് (14) എന്നിവരെയാണ് കാണാതായിരുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അഴിമുഖത്തിനടുത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.

k

ആറ് കുട്ടികളാണ് അഴിമുഖത്തെ മുറിച്ചുമാറ്റിയ ബണ്ടിനടുത്ത് കളിച്ചുകൊണ്ടിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബണ്ട് മുറിച്ചുമാറ്റിയതിനാല്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. കളിക്കുന്നതിനിടെ അഴിമുഖത്ത് വീഴുകയായിരുന്നു. രണ്ടുപേരും അതിവേഗത്തില്‍ കടലിലേക്ക് ഒഴുകിപ്പോയി. മറ്റ് കുട്ടികള്‍ ഒച്ച വച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തോണിയിലും സമീപത്തെ പാറക്കെട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. നാട്ടുകാരും തീരദേശ പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി. എന്നാല്‍ കാലാവസ്ഥയും കടലും പ്രതികൂലമായതിനാല്‍ ഇന്നലെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. മരിച്ച മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഷറഫ് ഫാസില്‍ തോട്ടട എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും റിനാദ് കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥിയാണ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

സമാനമായ ദുരന്തം ആഴ്ചകള്‍ക്ക് മുമ്പ് അഞ്ചരക്കണ്ടി പുഴയില്‍ സംഭവിച്ചിരുന്നു. മൈലുള്ളിമെട്ട പോസ്റ്റോഫീസിന് സമീപത്ത് കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. ജയന്‍ - ഗീത ദമ്പതികളുടെ മകന്‍ കുഴിയില്‍ പീടികയിലെ ആദിത്യന്‍ (16), പരേതനായ രവി - റീത്ത ദമ്പതികളുടെ മകന്‍ മൈലുള്ളി മെട്ടയിലെ അതുല്‍നാഥ് (16) എന്നിവരുടെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലില്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കണ്ടെടുക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. ആദിത്യന്‍ പിണറായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കൂട്ടുകാരനായ അതുല്‍ നാഥ് കോട്ടയം മലബാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മണല്‍വാരല്‍ കാരണം ചുഴികള്‍ രൂപപ്പെട്ട പുഴയുടെ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

English summary
Students Dead Bodies recovered from Sea in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X