Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാബ് ലേൺ അന്തർദേശീയ മേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തലശേരിയിലെ വിദ്യാർത്ഥികളും

കണ്ണൂർ: ജനുവരി 10, 11 തീയ്യതികളില്‍ തായ്‌ലന്റില്‍ നടക്കുന്ന ഫാബ് ലേണ്‍ 2020 അന്തര്‍ദേശീയ മേളയില്‍ പ്രൊജക്ട് അവതരിപ്പിക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തലശ്ശേരിയിലെ വിദ്യാര്‍ത്ഥികള്‍. തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ ഗൗതം മോഹന്‍രാജ്, അശോക് കുമാര്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.

ബി.എം തരക്, രതുല്‍ മഹേഷ്, അര്‍ജ്ജുന്‍ സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍പഠനം നടത്തിയതെന്ന് അമൃത വിദ്യാലയം പ്രിന്‍സിപ്പള്‍ ബ്രഹ്മചാരിണി ഷീല, വൈസ്. പ്രിന്‍സിപ്പള്‍ അരുണ ബിജുലാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പക്ഷാഘാതം നേരിട്ട രോഗികളുടെ ചികിത്സാ പുനരധിവാസത്തിന് എളുപ്പം താങ്ങാവുന്നതുമായ മാര്‍ഗം നിര്‍ദേശിച്ചു കെണ്ടാുള്ള പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്.

fablern-1578

ഇതേ പ്രൊജക്ടിറ്റില്‍ എട്ടിമടയില്‍ അമൃത വിദ്യാപീഠത്തില്‍ നടന്ന അമൃത ദേശീയ സയന്‍സ്ഒളിമ്പ്യാടില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഫാബ്‌ലേണ്‍ കോണ്‍ഫറന്‍സ് എന്ന അന്തര്‍ദേശീയ മേള വിദ്യാഭ്യാസ ശാസത്ര സാങ്കേതിക മേഖലകളിലെ ഉദാത്ത ചിന്തകരേയും സാമൂഹ്യ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നവരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്ന പരിപാടിയാണിയതെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മേജര്‍ പി. ഗോവിന്ദന്‍, ടി.എം ദിലീപ്കുമാര്‍, സിഷ സഗീഷ്, ജിന്‍സി ശ്രീജിത്ത്, മത്സരാര്‍ത്ഥികളായ ഗൗതം മോഹന്‍രാജ്, അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+