കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ കുട്ടി പോലീസ് പന്ത്രണ്ടാംവര്‍ഷത്തിലേക്ക്: കൊവിഡ് മുന്നണിപോരാളികളെ ആദരിച്ച് കാഡറ്റുകള്‍

  • By Desk
Google Oneindia Malayalam News

കണ്ണുര്‍: സ്വമേധയാ നിയമം അനുസരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും സഹജീവി സ്‌നേഹവും പരിസ്ഥിതി അവബോധവുമുള്ള ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റുഡന്റ് പൊലിസ് കാഡറ്റ് പദ്ധതി കണ്ണൂരില്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്കജില്ലയിലെ എഴുപതു സ്‌കൂളിലാണ് പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഉദ്ഘാടനം ചെയ്തു പയനീര്‍ കാഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിനു ശേഷം പോലീസ് കമ്മീഷണര്‍ പതാക ഉയര്‍ത്തി.

 ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ: നിർമാണം ഊർജ്ജിതമാക്കാൻ റെഡ്ഡീസ് ലാബ് ഇന്ത്യൻ നിർമിത സ്പുട്‌നിക്-വി വാക്‌സിൻ സെപ്റ്റംബർ മാസത്തോടെ: നിർമാണം ഊർജ്ജിതമാക്കാൻ റെഡ്ഡീസ് ലാബ്

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാന ഗാര്‍ഡിന്റെ പ്രതീകാത്മക ചുമതല ചാല സ്‌കൂളിലെ കാഡറ്റുകള്‍ ഏറ്റെടുത്തു. തുടര്‍ന്ന് മികച്ച രീതിയില്‍ കൊവിഡ് വളന്‍ഡിയര്‍ ഡ്യൂട്ടി നിര്‍വഹിച്ച പയനീര്‍ കാഡറ്റുകള്‍ക്ക് സിറ്റി പൊലിസ് കമ്മിഷണര്‍ അനുമോദന പത്രങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ ജില്ലാ ആസ്ഥാനത്ത് റൂറല്‍ ജില്ലാപൊലിസ് മേധാവി ഡോ.നവനീത് ശര്‍മ പയനീര്‍ കാഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു പതാക ഉയര്‍ത്തി. സമൂഹസേവനത്തിന്റെ ഭാഗമായി പയനീര്‍ കാഡറ്റുകള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാനം ചെയ്തു.

 policehh-162

തുടര്‍ന്ന് മാലിന്യ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ജില്ലാപൊലിസ് മേധാവിയുടെ ഓഫിസ് പരിസരവും സ്വാതന്ത്ര്യസമര രജതജൂബിലി സ്മാരകവും ശുചീകരിച്ചു. ദിനാചരണത്തിനോടനുബന്ധിച്ച് എല്ലാ യൂനിറ്റുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പാതക ഉയര്‍ര്‍ത്തുകയും കാഡറ്റുകളുടെ വീടുകളില്‍ ഓരോ നന്മമരങ്ങള്‍ നട്ടുപിടിക്കുകയും ചെയ്തു. ജില്ലയിലെ കാഡറ്റുകള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചുപേരുടെ രക്തദാനശേഖരണം നടത്തി. പന്ത്രിടങ്ങളില്‍ കൊവിഡ് പോരാളികളെ ആദരിക്കുകയും ചെയ്തു. കണ്ണൂര്‍ പ്രസ് ക്ലബില്‍ കൊവിഡ് പോരാളികളായ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പ്രസിഡന്റ് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവര്‍ ചേര്‍ന്ന് അനുമോദന പത്രം ഏറ്റുവാങ്ങി. ശുചീകരണ തൊഴിലാളികള്‍, കെ. എസ്. ഇ.ബി ജീവനക്കാര്‍ തുടങ്ങി പന്ത്രണ്ടു മേഖലകളിലുള്ളവരെയാണ് സ്റ്റുഡന്റ് പൊലിസ് ആദരിച്ചത്. പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സ്റ്റുഡന്റ് പൊലിസ് കാഡറ്റുകള്‍ സമൂഹത്തില്‍ വര്‍ധിച്ചു സ്ത്രീധന സമ്പ്രദായത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഗോഡ്‌സ് ഓണ്‍ ചില്‍സഡ്രണ്‍ എന്ന പേരില്‍ സഹായ പ്രവര്‍ത്തനങ്ങളും കാഴ്ച പരിമിതിയുള്ളവര്‍ക്കായി ശ്രുതി മധുരയെന്ന പേരില്‍ ഓണ്‍ ലൈന്‍ റേഡിയോ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.ഐജി പി.വിജയനാണ് സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജസ്റ്റിന്‍ അബ്രഹാം, എ ആര്‍ രാജേഷ് എന്നിവര്‍ ജില്ലാ നോഡല്‍ ഓഫീസറുടെ ചുമതലയും കെ രാജേഷ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറായുമായാണ് സ്റ്റുഡന്റ് പൊലിസ് പദ്ധതി നടപ്പാക്കുന്നത്.

English summary
Students police cadets in 12th year, Cadets congratulates Covid frontline workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X