കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാതിസമൂഹ കൂട്ടായ്മയുടെ വളര്‍ച്ച രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു: സുഭാഷിണി അലി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജാതി സമൂഹത്തിന്റെ കൂട്ടായ്മയുടെ വളര്‍ച്ച രാജ്യത്ത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. ജില്ലാ ലൈബ്രറി ഇഎംഎസ് ചെയര്‍ സംഘടിപ്പിച്ച ഇഎംഎസിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭൂരിപക്ഷ മത സമൂഹത്തെ മതത്തിന്റെ ഒരു കുടകീഴിലാക്കി ഭൂരിപക്ഷ മത വര്‍ഗീയത സൃഷ്ടിക്കാനാണ് രാജ്യത്ത് ശ്രമം.

മന്ത്രി ശങ്കറിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; വിമതര്‍ക്ക് മൂക്ക്കയറിടാന്‍ കോണ്‍ഗ്രസ് തന്ത്രംമന്ത്രി ശങ്കറിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; വിമതര്‍ക്ക് മൂക്ക്കയറിടാന്‍ കോണ്‍ഗ്രസ് തന്ത്രം

മതപരമായും ജാതിപരമായുള്ള ഐഡന്റിറ്റിക്ക് വേണ്ടിയാണ് വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭൂരിപക്ഷ മത സമൂഹത്തിലെ സ്ത്രീകളാണ് കൂടുതല്‍ ഇതില്‍ അടിമപ്പെടുന്നത്. ഉത്തരേന്ത്യയില്‍ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് ജാതിയും മതവും നോക്കി ഇരകളെ പ്രതിയാക്കുകയും പ്രതിയെ ഇരയാക്കുന്ന രീതി. പ്രധാനപ്പെട്ട പീഡന കേസുകളിലെല്ലാം ബിജെപി നേതാക്കളുടെ നിലപാട് ഇതാണെന്നും സുഭാഷിണി പറഞ്ഞു.

subhashini

മുന്‍ എംപി പികെ ശ്രീമതി അധ്യക്ഷയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍, പ്രൊഫ കെ കുമാരന്‍, കെപി സഹദേവന്‍, അരക്കന്‍ ബാലന്‍, എം വി സരള, കെ ലീല, പികെ ബൈജു, സി എച്ച് ബാലകൃഷ്ണന്‍ സംസാരിച്ചു. ഭരണഘടന- ഫെഡറലിസം എന്ന വിഷയത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ വിഷയാവതരണം നടത്തി. നവകേരള നിര്‍മാണം എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യാ സയന്‍സ് നെറ്റ്‌വര്‍ക്ക് മുന്‍ പ്രസിഡന്റ് ടി. ഗംഗാധരന്‍, അന്റാര്‍ട്ടിക്ക പര്യവേഷണം സംഘാഗം ഡോ. ഫെലിക്‌സ് ബാസ്റ്റ് എന്നിവര്‍ വിഷയാവതരണം നടത്തി.

English summary
Subhashini Ali at Emsnte Lokam seminar at kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X