തട്ടിപ്പ് കേസിലെ രണ്ടാംപ്രതി: തന്റെ വാദം സുധാകരന്‍ നിയമപരമായി തെളിയിക്കട്ടേയെന്ന് ജയരാജന്‍
കണ്ണൂര്‍: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍. കേസെടുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി.
'മോന്‍സണ്‍ന്റെ വീട്ടില്‍ ചികിത്സയ്ക്ക് പോയെന്നാണ് സുധാകരന്റെ മറുപടി. എന്നാല്‍ അതു ആശുപത്രിയല്ല, രോഗികള്‍ അവിടെ പോകാറുമില്ല. പിന്നെന്തിനാണ് സുധാകരന്‍ അവിടെ പോയത്. നിരന്തരം പോയിട്ട് അസുഖം മാറാത്തതിനാല്‍ പിന്നെ പോയിട്ടില്ലെന്നാണ് സുധാകരന്‍ പറയുന്നത്. നിയമപരമായി തന്നെ സുധാകരന്‍ അതു തെളിയിക്കട്ടെ. കെപിസിസി അധ്യക്ഷന്‍ തട്ടിപ്പുകളുടെ നേതാവാണെന്നും ജയരാജന്‍ ആരോപിച്ചു.

അദ്ദേഹം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായത് തന്നെ ആയുധം ഉപയോഗിച്ചു മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാണ്. ഇത്തരമൊരു ക്രിമിനല്‍ മനസുള്ളനേതാവ് കെപിസിസി അധ്യക്ഷ പദവിയിലെത്തിയതു തന്നെ അത്ഭുതകരമാണ്. അദ്ദേഹത്തിനെ കേസിലെ പ്രതിയായി കണ്ടെത്തിയത് അന്വേഷണ ഏജന്‍സിയാണെന്നും എംവി ജയരാജന്‍ പറഞ്ഞു.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം ആരെയും നടുക്കുന്നതാണ്, എന്നാല്‍ ഈ സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരുവ് നായകളെ വന്ധ്യംകരിക്കാന്‍ മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്ന ഹർജിയില്‍ സുപ്രീംകോടതിയില്‍ വാദം നടന്നു വരികയാണ്. എല്ലാ നായ്ക്കളെയുമല്ല അക്രമകാരികളെ കൊല്ലണമെന്നാണ് അഭിപ്രായം.
വളര്‍ത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും കേന്ദ്ര സര്‍ക്കാര്‍ ഒരേ പോലെയാണ് കാണുന്നത്. ഈ സമീപനം മാറ്റണം. നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കത്തെഴുതിയിട്ടുണ്ട്. പുറത്തില്‍ പള്ളി വിവാദത്തില്‍ സിപിഎം ഇടപെട്ടുവെന്ന ലീഗ് നേതാവിന്റെ ആരോപണം തെറ്റാണ്. മട്ടന്നൂര്‍ പള്ളിയിലും പുറത്തീലും മട്ടന്നൂര്‍ അമ്പലത്തിലുമൊക്കെ അഴിമതി നടന്നതാണ് വകുപ്പു തല നടപടിക്ക് കാരണമെന്നും അല്ലാതെ ഈക്കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications