കെ സുധാകരനെ കള്ള കേസില്‍ കുടുക്കി അറസ്റ്റു ചെയ്തത് രാഷ്ട്രീയ വെരാഗ്യം തീര്‍ക്കാനെന്ന് യുഡിഎഫ്
കണ്ണുര്‍:അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും കൂത്തരങ്ങായി മാറുകയും വ്യാജന്മാരെയും കള്ളന്മാരെയും സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അറസ്റ്റെന്ന് യുഡിഎഫ് കണ്ണൂര്‍ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനനേതാക്കളെ ഇത്തരം കള്ളക്കേസുകളില്‍ കുടുക്കി പ്രതിപക്ഷ ശബ്ദങ്ങളെ നിര്‍വീര്യമാക്കാമെന്നത് വ്യാമോഹമാണെന്നും അതിനെതിരെ കേരളീയ പൊതുസമൂഹം അതിശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസുകളും ഇ.ഡി.കേസുകളും തള്ളിക്കളഞ്ഞ കോടതി ,എ ഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന് പ്രതികാരമാണ് സുധാകരന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ഇത് തികഞ്ഞ പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ പിടി മാത്യു അധ്യക്ഷതവഹിച്ചു സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്തു.കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു.
മണിപ്പൂരിലെ പീഡിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജൂണ്‍ 27 ന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ കാല്‍ടെക്‌സ് കെഎസ്ആര്‍ടിസി പരിസരത്ത് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം എം ഹസന്‍ ഉദ്ഘാടനം ചെയ്യുന്നസംഗമത്തില്‍കണ്ണൂര്‍ ബിഷപ്പ് ഡോ: അലക്‌സ് വടക്കുംതലമുഖ്യാതിഥിയായി പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്, മേയര്‍ ടി ഒ . മോഹനന്‍ ,എ ഡി മുസ്തഫ ,അഡ്വ . കെ.എ. ലത്തീഫ്, അന്‍സാരി തില്ലങ്കേരി, സി.കെ.മുഹമ്മദ്മാസ്റ്റര്‍ .സി.എ.അജീര്‍ ,എംനാരായണന്‍കുട്ടി,തോമസ് വെക്കത്താനം, ജോണ്‍സണ്‍ പി തോമസ്, വി പി സുഭാഷ് , സി കെ സഹജന്‍, ജോസ് വേലിക്കകത്ത് , എസ്.കെ.പി.സകരിയ, പി.എം. മുഹമ്മദ് കുഞ്ഞി, സി.സമീര്‍,ഇ.പി.ഷംസുദ്ദീന്‍,ഉമ്മര്‍ പെരിങ്ങോം ,പ്രൊഫ. ജോണ്‍ ജോസഫ് , രത്‌നകുമാര്‍ വൈദ്യര്‍ , സുധീഷ് കടന്നപ്പള്ളി, സുനില്‍ പ്രകാശ്, അഡ്വ. റോജസ് സെബാസ്റ്റ്യന്‍, വി.വി.സജിത്ത്, സജീവ് മാറോളി, സുരേഷ് ബാബു എളയാവൂര്‍, വി എ നാരായണന്‍ ,കെ പി ജയാനന്ദന്‍ ,പി.ജനാര്‍ദ്ദനന്‍ , എല്‍ ജി ദയാനന്ദന്‍ ,പി കെ ജനാര്‍ദ്ദനന്‍ ,എന്‍ പി താഹിര്‍ ഹാജി ,ഓ പി ഇബ്രാഹിംകുട്ടി മാസ്റ്റര്‍, സി.ടി.സജിത്ത് പങ്കെടുത്തു.












Click it and Unblock the Notifications