Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ള ഇടതുപക്ഷക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്ന് സുധാകരന്‍

കണ്ണൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വൈകിച്ചതില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. വരും ദിവസങ്ങളില്‍ ഹേമാ കമ്മിറ്റിയില്‍ പരാമര്‍ശിക്കപ്പെട്ട കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭമാരംഭിക്കുമെന്ന് കെ.പി.സി.സി നേതൃത്വം മുന്നറിയിപ്പു നല്‍കി.

ഇതിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റിനു മുന്‍പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രതിഷേധ ധര്‍ണ നടത്തി. കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയ കൊടിയുടെ നിറം നോക്കിയാണ് സര്‍ക്കാര്‍ സ്ത്രീ പീഡന പരാതിയുള്ളവര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുന്നതെന്ന് കെ.സുധാകരന്‍ എം.പി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

kannur

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവരുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം കോണ്‍ഗ്രസ് നടത്തും. മുഖം നോക്കി നടപടി വന്നാല്‍ ശക്തമായ സമരം കോണ്‍ഗ്രസ് നടത്തും. ഇടതുപക്ഷവുമായി ബന്ധമുള്ള ഒരുപാട് പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് സുധാകരന്‍ ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സി.പി.എമ്മിനെ ബാധിക്കുന്നുവെന്ന് മുന്‍കൂര്‍ പരിശോധന നടത്തി.

കുറ്റവാളികളില്‍ ഏറെയും സി.പി.എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കണ്ണുരുകാരനായ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്. ഹേമാ കമ്മിറ്റിയുടെ സര്‍ക്കാര്‍ മറച്ചുവെച്ചിരിക്കുന്ന പേജുകളില്‍ ഒരുപാട് വിവരങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ സമരം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ യു.ടി ജയന്തന്‍, സോണി സെബാസ്റ്റ്യന്‍, വി.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷമാ മുഹമ്മദ്, ഡോ. കെ.വി ഫിലോമിന, യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി മാത്യു കെ.സി മുഹമ്മദ് ഫൈസല്‍, വി.പി അബ്ദുള്‍ റഷീദ്തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+