കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷുഹൈബ് വധക്കേസിലെ പ്രതി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റില്‍: ചുമത്തിയത് കള്ളക്കേസെന്ന് എസ്എഫ്ഐ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തി. ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തില്‍ ഷുഹൈബ് കൊലക്കേസിലെ 12-ാം പ്രതി പി.കെ.അഭിനാഷിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പോലീസ് കുറ്റപത്രത്തില്‍ അഭിനാഷിനുമേല്‍ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.

<strong>രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിക്കു, യൂറിയ ഇറക്കുമതി അവസാനിപ്പിക്കു; നിതിൻ ഗഡ്കരി</strong>രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൂത്രം ശേഖരിക്കു, യൂറിയ ഇറക്കുമതി അവസാനിപ്പിക്കു; നിതിൻ ഗഡ്കരി

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് എടയന്നൂര്‍ തെരൂരിലെ തട്ടുകടയുടെ മുറ്റത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ അഭിനാഷും ഭാഗമായിരുന്നുവെന്നാണ് പോലീസിന്റെ കുറ്റപത്രം. നേരത്തെ ഈ കേസില്‍ ഉള്‍പ്പെട്ട 4 പേരെ സി.പി.എം പുറത്താക്കിയിരുന്നുവെങ്കിലും അഭിനാഷ് ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്കെതിരെ നടപടി ഉണ്ടായിരുന്നില്ല.

abhinash-1

അഭിനാഷിന് മേല്‍ കള്ളക്കേസ് ചുമത്തപ്പെട്ടതാണെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കൊലയാളികളെ ആദ്യം പുറത്താക്കുകയും പിന്നീട് പ്രമോഷന്‍ നല്‍കുകയും ചെയ്യുന്ന സിപിഎം രീതിയാണ് വെളിച്ചത്ത് വന്നതെന്ന് യുത്ത് കോണ്‍ഗ്രസ് ജില്ലാനേതൃത്വം ആരോപിച്ചു.

English summary
Suhail murder case accused in kannur district secratariate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X