ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ ക്ഷീര കര്‍ഷകന്റെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു
ഇരിട്ടി: പേരാവൂര്‍ കൊളക്കാട് വീട്ടിനകത്ത് ജീവനൊടുക്കിയ ക്ഷീര കര്‍ഷകന്‍ ആല്‍ബര്‍ടിന്റെ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചു. ഈ കപട ലോകത്ത് ആത്മാര്‍ത്ഥമായ ഹൃദയമുണ്ടായതാണ് തന്റെ പരാജയകാരണമെന്നും താന്‍ ഒരു ലക്ഷം രൂപ മാത്രമേ പേരാവൂര്‍ കേരളാ ബാങ്ക് ശാഖയില്‍ അടയ്ക്കാനുള്ളുവെന്നാണ് ആത്മഹത്യാ കുറിപ്പാന്‍ പറയുന്നത്. ബാക്കി തുക അടയ്‌കേണ്ടത് മറ്റു ചിലരാണ്.
താന്‍ സംഘടിപ്പിച്ച 25 വര്‍ഷമായി ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന ജവഹര്‍ സ്വാശ്രയ സംഘത്തിലെ അംഗങ്ങളോട് അന്‍പതിനായി രൂപ ചോദിച്ചിട്ട് തരാതിരുന്നതിന് പ്രത്യേക നന്ദിയുണ്ടെന്നും മരിച്ചാല്‍ കോണ്‍ഗ്രസ് പതാക പുതപിക്കണമെന്നും പേരാവൂര്‍ പൊലീസിന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഇതിനിടെ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ആത്മഹത്യ ചെയ്ത ക്ഷീരകര്‍ഷകന്‍ മുണ്ടക്കല്‍ എം ആര്‍ ആല്‍ബര്‍ട്ടിന്റെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കണമെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് ലോണുകള്‍ എഴുതിത്തള്ളണമെന്നും ആല്‍ബര്‍ട്ടിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കര്‍ഷകമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീകുമാര്‍ കണിച്ചാര്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കര്‍ഷക മരണം കേരളത്തില്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് .നവകേരള സദസ്സ് കഴിഞ്ഞ ജില്ലകളിലെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുന്നത്. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ നവകേരളം സദസ്സ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് എംആര്‍ ആല്‍ബര്‍ട്ട് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.
കര്‍ഷകന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി നവ കേരള സദസ് നടത്തി ധൂര്‍ത്ത് നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കടയ്ക്കണിയില്‍പ്പെട്ട് നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതെ അവസാനം ആത്മഹത്യ ചെയ്യുമ്പോള്‍ അത് മറ്റു രീതിയിലുള്ള ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്.
കര്‍ഷക പെന്‍ഷന്‍ യഥാസമയം നല്‍കാതെ, നാഫെഡിന്റെ കോപ്ര സംഭരണം അട്ടിമറിച്ച് റബര്‍ കര്‍ഷകന്റെ സബ്‌സിഡി കൃത്യമായി കൊടുക്കാത്ത നെല്‍കര്‍ഷകരുടെ നെല്ലു വാങ്ങി കര്‍ഷകനെ കടക്കാരന്‍ ആക്കി ആത്മഹത്യയിലേക്ക് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവണതയ്‌ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിജീവികളും പൗരപ്രമുഖരും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ഭാഗത്ത് ആന കാട്ടുപന്നി. കുരങ്ങ് മയില്‍ തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യവും, ആക്രമണവും, മറുഭാഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ വികലമായ കാര്‍ഷിക നയവും മൂലം കര്‍ഷകര്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡണ്ട് സന്തോഷ് പി ജി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി മേക്കല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സന്തോഷ് കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിജു അടിച്ചില മാക്കല്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications