കുട്ടികളിലെ ആത്മഹത്യ: ഐ.ആർ.പി.സിക്ക് പുറമേ സിപിഎമ്മും വിദ്യാലയങ്ങളിലേക്ക്
കുട്ടികളിലെ ആത്മഹത്യ: ഐആർപിസിക്ക് പുറമേ സിപിഎമ്മും വിദ്യാലയങ്ങളിലേക്ക്!!
കണ്ണൂർ: മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ നേതൃത്വം നൽകുന്ന ഐആർപിസിക്ക് പുറമേ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയും വിവിധ ബോധവൽക്കരണവുമായി വിദ്യാലയങ്ങളിലേക്ക്. കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിസംബര്‍ 6, 7 തീയതികളില്‍ പിടിഎയും സ്കൂള്‍ അധികൃതരുമായി ചേര്‍ന്നുകൊണ്ട് സി പി.എമ്മിന്റെയും വര്‍ഗ-ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയിലെ 1393 സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലായി 3,46,326 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാലയങ്ങളും പരിസരങ്ങളും ശുചീകരിക്കുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ ശുചിത്വപരിശോധന നടത്തിയപ്പോള്‍ വിദ്യാലയങ്ങളില്‍ ശുചിമുറികളും പാചക-ഭക്ഷണശാലകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാത്തതിന്റെ ഫലമായി രോഗസാദ്ധ്യത ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഗസാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമാണ് കുട്ടികള്‍. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്താല്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ. സുരക്ഷിതമായ ശുചിമുറികളും ശാസ്ത്രീയമായി മാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള സംവിധാനങ്ങളും വൃത്തിയുള്ള പാചക-ഭക്ഷണശാലകളും വൃത്തിയുള്ള പരിസരവും സൃഷ്ടിച്ചെടുക്കുക എന്നത് ഓരോ സ്കൂളിന്റെയും ആവശ്യമാണ്. അതിന് പിടിഎകള്‍ സജീവമാകേണ്ടതുണ്ട്. വിദ്യാലയങ്ങളെ അന്താരാഷ്ട്ര പദവിയില്‍ എത്തിക്കുന്നതോടൊപ്പം ശുചിത്വത്തിലും മെച്ചപ്പെട്ട നിലവാരം ഉണ്ടാക്കാന്‍ കഴിയണം. മാതൃകാപരമായ രീതിയില്‍ ഇത്തരം സൗകര്യങ്ങളൊരുക്കിയ വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ എല്ലാം അങ്ങനെയാണെന്ന് പറയാന്‍ കഴിയില്ല.അതുകൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ജനകീയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ(എം) മുന്‍കൈ എടുക്കുന്നത്.
ലഹരി പുതിയ തലമുറയെ നശിപ്പിക്കുന്ന ഒരു ദുശ്ശീലമാണ്. വിദ്യാലയങ്ങളിലും പരിസര പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്പന നടത്തുന്നത് സാമൂഹ്യദ്രോഹം കൂടിയാണ്. ഇത് കണ്ടെത്തി തടയുക തന്നെ വേണം. അതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം ലഹരിവിപത്ത് തടയാനാവില്ല. കടലാസ്സില്‍ പൊതിഞ്ഞ മിഠായിയുടെ രൂപത്തിലാണ് ചിലയിടങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്പന നടത്തുന്നത്. ഇത് സ്കൂള്‍ പരിസരത്തെത്തിക്കാന്‍ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും ലഹരിവിമുക്തമാക്കാന്‍ കഴിയും. അതോടൊപ്പം കുട്ടികളില്‍ വളര്‍ന്നുവരുന്ന ആത്മഹത്യ പ്രവണതയും തടയാന്‍ ലക്ഷ്യമാക്കിയുള്ള ക്യാമ്പയിനാണ് സിപിഎംലക്ഷ്യമിടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications