കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളിലെ ആത്മഹത്യ: ഐ.ആർ.പി.സിക്ക് പുറമേ സിപിഎമ്മും വിദ്യാലയങ്ങളിലേക്ക്

കുട്ടികളിലെ ആത്മഹത്യ: ഐആർപിസിക്ക് പുറമേ സിപിഎമ്മും വിദ്യാലയങ്ങളിലേക്ക്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ നേതൃത്വം നൽകുന്ന ഐആർപിസിക്ക് പുറമേ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയും വിവിധ ബോധവൽക്കരണവുമായി വിദ്യാലയങ്ങളിലേക്ക്. കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിസംബര്‍ 6, 7 തീയതികളില്‍ പിടിഎയും സ്കൂള്‍ അധികൃതരുമായി ചേര്‍ന്നുകൊണ്ട് സി പി.എമ്മിന്‍റെയും വര്‍ഗ-ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

മരട്ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായി, കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല: സബ് കലക്ടർമരട്ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായി, കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല: സബ് കലക്ടർ

ജില്ലയിലെ 1393 സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലായി 3,46,326 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വിദ്യാലയങ്ങളും പരിസരങ്ങളും ശുചീകരിക്കുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ ശുചിത്വപരിശോധന നടത്തിയപ്പോള്‍ വിദ്യാലയങ്ങളില്‍ ശുചിമുറികളും പാചക-ഭക്ഷണശാലകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാത്തതിന്‍റെ ഫലമായി രോഗസാദ്ധ്യത ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

suicide-15

രോഗസാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമാണ് കുട്ടികള്‍. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്താല്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ. സുരക്ഷിതമായ ശുചിമുറികളും ശാസ്ത്രീയമായി മാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള സംവിധാനങ്ങളും വൃത്തിയുള്ള പാചക-ഭക്ഷണശാലകളും വൃത്തിയുള്ള പരിസരവും സൃഷ്ടിച്ചെടുക്കുക എന്നത് ഓരോ സ്കൂളിന്‍റെയും ആവശ്യമാണ്. അതിന് പിടിഎകള്‍ സജീവമാകേണ്ടതുണ്ട്. വിദ്യാലയങ്ങളെ അന്താരാഷ്ട്ര പദവിയില്‍ എത്തിക്കുന്നതോടൊപ്പം ശുചിത്വത്തിലും മെച്ചപ്പെട്ട നിലവാരം ഉണ്ടാക്കാന്‍ കഴിയണം. മാതൃകാപരമായ രീതിയില്‍ ഇത്തരം സൗകര്യങ്ങളൊരുക്കിയ വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ എല്ലാം അങ്ങനെയാണെന്ന് പറയാന്‍ കഴിയില്ല.അതുകൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ജനകീയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ(എം) മുന്‍കൈ എടുക്കുന്നത്.

ലഹരി പുതിയ തലമുറയെ നശിപ്പിക്കുന്ന ഒരു ദുശ്ശീലമാണ്. വിദ്യാലയങ്ങളിലും പരിസര പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്പന നടത്തുന്നത് സാമൂഹ്യദ്രോഹം കൂടിയാണ്. ഇത് കണ്ടെത്തി തടയുക തന്നെ വേണം. അതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം ലഹരിവിപത്ത് തടയാനാവില്ല. കടലാസ്സില്‍ പൊതിഞ്ഞ മിഠായിയുടെ രൂപത്തിലാണ് ചിലയിടങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്പന നടത്തുന്നത്. ഇത് സ്കൂള്‍ പരിസരത്തെത്തിക്കാന്‍ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും ലഹരിവിമുക്തമാക്കാന്‍ കഴിയും. അതോടൊപ്പം കുട്ടികളില്‍ വളര്‍ന്നുവരുന്ന ആത്മഹത്യ പ്രവണതയും തടയാന്‍ ലക്ഷ്യമാക്കിയുള്ള ക്യാമ്പയിനാണ് സിപിഎംലക്ഷ്യമിടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു.

English summary
Suicide tendancy in students: CPM starts awareness programmes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X