വേനൽ സീസൺ; കൂടുതൽ രാജ്യാന്തര സർവീസുകൾ ആരംഭിച്ച് എയർഇന്ത്യ എക്‌സ്പ്രസ്
കണ്ണൂർ: കടുത്ത പ്രതിസന്ധിയ്ക്കിടെ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് രംഗത്തിറങ്ങിയത് യാത്രക്കാർക്കും കിയാലിനും ആശ്വാസകരമായി. എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ റാസ് അൽ ഖൈമ എയർപോർട്ടിലേക് കഴിഞ്ഞ ദിവസം മുതൽ പുതിയ സർവീസ് തുടങ്ങിയതോടെ ഗൾഫ് യാത്രക്കാർക്ക് വേനൽ അവധിക്കാലത്ത് നാട്ടിൽ വന്നു തിരിച്ചു പോകാൻ ഏറെ സൗകര്യമായിരിക്കുകയാണ്.
ഓരോആഴ്‌ചയിലും മൂന്ന് സർവീസുകളാണ് തുടക്കത്തിലുള്ളത്. ചൊവ്വ,ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ വീമാന സെർവിസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ ബോർഡിങ് പാസ് നൽകി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് റാസ് അൽ ഖൈമയിലേക്കുള്ള യാത്രകാർക്ക് മധുരം നൽകി യാത്ര മംഗളങ്ങൾ നേർന്നു. റാസ് അൽ ഖൈമയിലേക് ഉള്ള കണക്ടിവി വടക്കൻ മലബാർ മേഖലയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ ഫ്ലൈറ്റിൽ 186 യാത്രക്കാരാണ് യാത്ര ചെയ്യുന്നത്.

സൗദി അറേബ്യയിലെ ദമ്മാം എയർപോർട്ടിലേക്കും എയർ ഇന്ത്യ എക്സ്പ്രെസ് പുതിയതായി കണ്ണൂരിൽ നിന്നും സർവീസ് തുടങ്ങുന്നുണ്ട് .മെയ് രണ്ടു മുതൽമുതൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ആണ് ഉള്ളത്. ഇത് കൂടാതെ അബുദാബിയിലേക്കും മസ്കറ്റിലേക്കും മെയ് മുതൽ സർവീസുകൾ കുട്ടിയിട്ടുണ്ട്. ഏറ്റവും ' ആധുനികവും പുതിയതുമായ ബോയിങ് 737 മാക്സ് വീമാനങ്ങൾ ആണ് എയർ ഇന്ത്യ എക്‌സ്പ്രസ് പുതിയ സർവീസുകൾക്കായി ഉപയോഗിക്കുന്നത്.
കിയാലുമായി ഉണ്ടാക്കിയ കരാർ പ്രകാരം എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ എയർപോർട്ടുകളിലേക്ക് കണ്ണൂരിൽ നിന്നും സർവീസ് തുടങ്ങാൻ പദ്ധതി ഇട്ടിട്ടുണ്ടെന്ന് കിയാൽ അധിക്യതർ അറിയിച്ചു. കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും യാത്രക്കാർ അനുദിനം കുറഞ്ഞു വരുന്നത് കിയാലിന് വൻ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.
വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനതാവളങ്ങളെക്കാൾ നിരക്ക് കൂടുതലാണ് കണ്ണൂരിൽ അതു കൊണ്ടുതന്നെ തദ്ദേശിയരായ യാത്രക്കാർ പോലും കണ്ണൂർ വിമാനതാവളത്തിലെത്തുന്നില്ല പോയൻ്റ് ഓഫ് കോൾ പദവി ലഭിക്കാത്തതുകാരണം വിദേശ വിമാന സർവിസുകൾ കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെ തുടങ്ങാൻ കഴിയാത്തത് വൻ പ്രതിസഡി തന്നെയാണ് സൃഷ്‌ടിക്കുന്നത്.












Click it and Unblock the Notifications