ചൊക്ലിയില്‍ ജോലിക്കിടെ സൂര്യാഘാതമേറ്റ കിണര്‍ നിര്‍മാണ തൊഴിലാളി മരിച്ചു
തലശേരി: ചൊക്ളി നിടുമ്പ്രത്ത് സൂര്യാഘാതമേറ്റ് കിണര്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു.ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിപന്തക്കല്‍ സ്വദേശി മരിച്ചു. ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന് (53) ആണ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചൊക്ളി നിടുംമ്പ്രത്തെ പുതിയ കിണര്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.
കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ സഹ തൊഴിലാളികള്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് മഞ്ഞോടിയിലെ ഇന്ദിരാ ഗാന്ധിസഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റി. അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണമടഞ്ഞത്. ഭാര്യ:പ്രജിഷ. മക്കള്‍: വിഷ്ണുപ്രിയ, വിനയ പ്രിയ.

ഇതേ സമയം സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് എലപ്പുള്ളിയില്‍ സൂര്യാഘാതമേറ്റ് വയോധികയാണ് മരണമടഞ്ഞത്. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ശനിയാഴ്ച്ച പകല്‍ ലക്ഷ്മിയെ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. സംഭവദിവസം തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഉഷ്ണ തരംഗം വീശിയടിക്കുന്ന സാഹചര്യത്തില്‍ അംഗന്‍വാടികള്‍ക്ക് ആരോഗ്യമന്ത്രി വീണാജോര്‍ജ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലിസമയം ക്രമീകരിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ് പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍മഴ ലഭിക്കാത്തത് കാരണം പലജില്ലകളിലും അത്യുഷ്ണത്തിന് കാരണമായിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications