കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂരിൽ തീപിടുത്തത്തിൽ കടകൾ നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കും: സണ്ണി ജോസഫ് എംഎൽഎ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കിയില്‍ കടകള്‍ക്ക് തീപിടിച്ച് നാശനഷ്ടം സംഭവിച്ച സ്ഥലം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നും നാശനഷ്ടം കണക്കാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിക്ക് നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

 മറ്റ് മാർഗ്ഗങ്ങളില്ലാതെ മടങ്ങുന്നു: ശബരി ദർശനത്തിനായി വീണ്ടുമെത്തുമെന്ന് തൃപ്തി ദേശായി മറ്റ് മാർഗ്ഗങ്ങളില്ലാതെ മടങ്ങുന്നു: ശബരി ദർശനത്തിനായി വീണ്ടുമെത്തുമെന്ന് തൃപ്തി ദേശായി

ഫയര്‍ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് വൈകിയാണ് എത്തിയതെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് എംഎല്‍എ പേരാവൂരുള്ള ഫയര്‍ സ്റ്റേഷന്‍ കേളകം കണിച്ചാര്‍ ഭാഗത്തേക്ക് മാറ്റേണ്ടതായിട്ടുള്ള ആവശ്യമുണ്ടെന്നും പറഞ്ഞു. തീയണക്കാന്‍ ഫയര്‍ഫോഴ്സിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും സംഭവ സ്ഥലത്ത് യൂണിറ്റ് വൈകിയാണെത്തിയതെന്നും അതിനാല്‍ ഫയര്‍സ്റ്റേഷന്‍ കേളകം മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ചേംബര്‍ ഓഫ് കൊട്ടിയൂര്‍ ഭാരവാഹികളും, കൊട്ടിയൂരിലെ വ്യാപാരികളും എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി.

kottiyoor-1

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഷ ബാലകൃഷ്ണന്‍, ഷൈനി ബ്രിട്ടോ, സിപിഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

English summary
Sunny Jospeh MLA ensures compensation for shop owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X