നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷെഡ് തകര്‍ന്ന്‌വീണു; ആസാം സ്വദേശിയായ നിര്‍മാണ തൊഴിലാളി മരിച്ചു
തളിപറമ്പ്: തളിപറമ്പ് കുറുമാത്തൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷെഡ് തകര്‍ന്ന് വീണു ആസാം സ്വദേശിയായ നിര്‍മാണ തൊഴിലാളി അതിദാരുണമായി മരിച്ചു. റാക്കിമുളളയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതേ മുക്കാലിന് കുറുമാത്തൂര്‍ മണക്കാട് റോഡിലാണ് അപകടം. മണക്കാട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ഷഫീക്കെന്നയാളുടെ പുതുതായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷെഡിന്റെ വാര്‍പ്പു പലക നീക്കുന്നതിനിടെയില്‍ വാര്‍പ്പ് ഒന്നടങ്കം റാക്കിമുളളയുടെ ദേഹത്തേക്ക് അടര്‍ന്നു വീഴുകയായിരുന്നു.
തളിപറമ്പില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തി അഗ്‌നിരക്ഷാ സേനയാണ് സ്‌ളാബ് നീക്കി അകത്തു കുടുങ്ങിയ ഇയാളെ പുറത്തെടുത്തത്. അപ്പോഴെക്കും മരണമടഞ്ഞിരുന്നു. വിവരമറിഞ്ഞ് തളിപറമ്പ് പൊലിസും സ്ഥലത്തെത്തിയിരുന്നു നിര്‍മാണത്തിലെ അപാകതകളിലായിരിക്കാം. അപകടത്തിന് കാരണമെന്നാണ് പൊലിസ് അറിയിച്ചു.

സംഭവത്തില്‍ തളിപറമ്പ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കരാറുകാരനില്‍ നിന്നും വീട്ടുടമയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കാതെയാണ് ഗൃഹനിര്‍മാണം നടന്നുവരുന്നതെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ ക്ുറെക്കാലമയി തളിപറമ്പില്‍ നിര്‍മാണ ജോലി ചെയ്തു ജോലി ചെയ്തുവരികയാണ് ആസാം സ്വദേശി റാക്കിമുളള. ഇയാളെപ്പോലെ നിരവധി ഇതരസംസ്ഥാനതൊഴിലാളികള്‍ നിര്‍മാണജോലി ചെയ്തുവരുന്നുണ്ട്.റാക്കിമുളളയുടെമരണവിവരം ബന്ധുക്കളെ പൊലിസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം വിട്ടുകൊടുക്കുമെന്ന് തളിപറമ്പ് പൊലിസ് അറിയിച്ചു.റാക്കിമുളളയോടൊപ്പം മറ്റു തൊഴിലാളികളുണ്ടായിരുന്നുവെങ്കിലും മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ല.












Click it and Unblock the Notifications