കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഷന്‍ അരിയിലും വ്യാജന്‍: ചൂടുവെള്ളത്തില്‍ കഴുകിയാല്‍ കൈകളില്‍ പ്ലാസ്റ്റിക്ക് കറ

  • By Desk
Google Oneindia Malayalam News

പാപ്പിനിശ്ശേരി: റേഷന്‍അരിയില്‍ വ്യാജന്‍ കലരുന്നുവെന്ന ആരോപണം വ്യാപകമാവുന്നു.കഴിഞ്ഞ ദിവസം ഒഴക്രോം റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരി ഉപയോഗിക്കാനായി കഴുകിയപ്പോഴാണ് വീട്ടമ്മയുടെ കൈ മുഴുവനായി ഒട്ടിപിടിച്ചതായി കണ്ടത്. മൊറാഴയിലെ വീട്ടമ്മയ്ക്കാണ് ഇതനുഭവപ്പെട്ടത്. ചൂട് വെള്ളവും അല്‍പം ഉപ്പും ചേര്‍ത്ത് കൈകഴുകിയപ്പോള്‍ മെഴുക് പോലുള്ള സാധനം പുറത്തേക്ക് വന്ന് കൈ പൂര്‍ണമായി ഒട്ടിപിടിക്കുകയായിരുന്നു.

<strong>കര്‍ഷക വായ്പകൾക്ക് ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ച മൊറട്ടോറിയം പൂര്‍ണമായും നടപ്പാക്കും; കൃഷിമന്ത്രി</strong>കര്‍ഷക വായ്പകൾക്ക് ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ച മൊറട്ടോറിയം പൂര്‍ണമായും നടപ്പാക്കും; കൃഷിമന്ത്രി

ഹാന്‍ഡ് വാഷും സോപ്പും ഉപയോഗിച്ച് കൈ കഴുകിയിട്ടും പശ പോലുള്ള വസ്തു കൈയില്‍ നിന്നും വിട്ടുപോയില്ല. എന്നാല്‍ അരി നേരിട്ട് പച്ചവെള്ളത്തില്‍ കഴുകി പാചകം ചെയ്യുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളില്ല. മായം തിരിച്ചറിഞ്ഞതോടെ വാങ്ങിയ അരി ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണിവര്‍. ഇത്തരം അരി വ്യാപകമായി ഉപയോഗിക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് റേഷന്‍ ഉപഭോക്താക്കള്‍.

Ration rice

അതേ സമയം നിലവില്‍ സിവില്‍ സപ്ലൈസിന്റെ അരി വിതരണം കുറ്റമറ്റതും കാര്യക്ഷമവും മാണെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് നേരിട്ട് വാതില്‍ പടി രീതിയില്‍ വിതരണം ചെയ്യുമ്പോള്‍ മായം വരാനുള്ള സാധ്യത കുറവാണ്. അരിയില്‍ എന്തെങ്കിലും മായം ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Supplyco distributed fake rice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X