കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരായിമാർക്ക് നീതി ലഭിക്കാൻ ദീപങ്ങൾ തെളിയിക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തലശേരി സൈ ദാർപളളിയിൽ ഫസൽ വധക്കേസിൽ അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ചൊവ്വാഴ്ച്ച പുല്യോട് ദേശവാസികള്‍ നീതി യാത്ര നടത്തി ദീപങ്ങള്‍ തെളിയിക്കും. നീതി യാത്രയുടെ ഉദ്ഘാടനം പുല്യോട് സി എച്ച് നഗറില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന്-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിക്കും.

പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെപൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെ

തലശ്ശേരി ജോസ്ഗിരി ജംഗ്ഷന്‍, പുതിയ ബസ്സ് സ്റ്റാന്റ് വഴി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന യാത്ര വൈകിട്ട് കതിരൂര്‍ ടൗണില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ കാരായിമാരെ നാടുകടത്തിയതിന്റെ കാലയളവ് ദിനങ്ങളെ ഓര്‍മ്മിച്ച് 2715 ദീപങ്ങള്‍ തെളിയിക്കും.

karayi

ഫസല്‍ കേസില്‍ കുറ്റം ചെയ്തവര്‍ ഇക്കാര്യം ഏറ്റുപറഞ്ഞിട്ടും കേസില്‍ പുനരന്വേഷണം നടത്തുന്നില്ല. രാഷ്ട്രീയ വിരോധം വച്ച് നിരപരാധികളെ തുറുങ്കിലടക്കുകയാണ് കേന്ദ്ര ഭരണകക്ഷിയുടെ ലക്ഷ്യം. സ്വന്തം മകളുടെ കല്യാണത്തിന് പോലും പങ്കെടുക്കാന്‍ അനുമതി നല്‍കാതെ ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള മനുഷ്യാവകാശ ലംഘനമാണ് ഇരുവരും നേരിടുന്നതെന്ന് പ്രതിഷേധ പരിപാടികളുടെ സംഘാടകരായ ശ്രീജിത്ത് ചോയന്‍, എ. രവീന്ദ്രന്‍ മാസ്റ്റര്‍, എ വേണു, പി ശ്രീജേഷ്, എ. കെ പ്രകാശന്‍ എന്നിവര്‍ തലശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

English summary
Support to Karayi Chandrashekharan and Karayi Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X