മദ്യപിച്ചെന്നു സംശയം: ബിജെപി പ്രവർത്തകൻ സുരേന്ദ്രന്‍ വധക്കേസ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചില്ല
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചില്ല. ജീവപര്യന്തം തടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ ലഭിച്ച പ്രതികളായ സിപിഎം പ്രവര്‍ത്തകരെ മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് ജയിലില്‍ പ്രവേശിപ്പിക്കാതിരുന്നത്. കോടിയേരി ഇല്ലത്ത്താഴയിലെ ബിജെപി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെ വി സുരേന്ദ്രനെ (62) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
കേസിലെ ഒന്നാംപ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം അഖിലേഷ് (35), മൂന്നാംപ്രതി മാണിക്കോത്ത് വീട്ടില്‍ എം ലിജേഷ് (32), നാലാംപ്രതി മുണ്ടോത്ത് കണ്ടിയില്‍ എം കലേഷ് (36), അഞ്ചാംപ്രതി വാഴയില്‍ കെ വിനീഷ് (25), ആറാംപ്രതി പി കെ ഷൈജേസ് (28) എന്നിവരാണ് ശിക്ഷ നേരിട്ടത്.

രാവിലെ 11ന് ശിക്ഷ ലഭിച്ച പ്രതികളെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചപ്പോഴാണ് ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications