സുരേഷ് ഗോപി വീട് നിര്‍മിച്ച് നല്‍കും; കൂപ്പുകൈയ്യോടെ കണ്ണൂരിലെ സ്ഥാനാര്‍ഥി മുണ്‍മി ഷാജി
കണ്ണൂര്‍: ഇരിട്ടി നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥി മുണ്‍മി ഷാജി നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അസം സ്വദേശിയായ ഇവര്‍ ഷാജിയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് കണ്ണൂരിലെത്തിയത്. എട്ട് വര്‍ഷം മുമ്പ് ഇരിട്ടിയിലെത്തിയ മുണ്‍മി അനായാസമായി മലയാളം സംസാരിക്കും. രണ്ടു മക്കളുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി ഇരിട്ടി നഗരസഭയിലെ 11ാം വാര്‍ഡില്‍ നിന്ന് മല്‍സരിക്കുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്‍മി താസമിക്കുന്നത് എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നടന്‍ സുരേഷ് ഗോപി അവര്‍ക്ക് വീട് വച്ചു നല്‍കാന്‍ തീരുമാനിച്ചു.

സുരേഷ് ഗോപി മുണ്‍മിയെ വിളിച്ചിരുന്നു. വീട് നിര്‍മിക്കുന്ന കാര്യവും സൂചിപ്പിച്ചു. ഇതോടെ മുണ്‍മി സന്തോഷത്തിലാണ്. സുരേഷ് ഗോപിക്ക് നന്ദി പറയുകയും ചെയ്തു. ജനങ്ങളെ സേവിക്കാന്‍ ഭാഷ പ്രശ്‌നമല്ലെന്ന് അവര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനോപകാര പദ്ധതികളാണ് തന്നെ പൊതുരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് മുണ്‍മി കൂട്ടിച്ചേര്‍ത്തു. അസമിലെ ലക്ഷ്മിപൂര്‍ സ്വദേശിയാണ് മുണ്‍മി. ഷാജിയുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്തതോടെയാണ് കേരളത്തിലെത്തിയത്.












Click it and Unblock the Notifications