• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു: കേസെടുത്ത് പോലീസ്

 • By Desk

തളിപ്പറമ്പ്: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണുരിൽ വ്യാപകമായ അക്രമവും ഭീഷണിയും. വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദനമേറ്റു. കീഴാറ്റുർ റോഡില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബുധനാഴ്ച്ച രാത്രി ഒന്‍പതോടെയാണ് സംഭവം. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്തു. തെരഞ്ഞെടുപ്പിൽ കീഴാറ്റൂർ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിൽ ആഹ്ളാദ പ്രകടനം നടത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പരാതി.

ബിജെപിക്ക് നേട്ടമില്ല: കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം, വീണ്ടും ഗ്രൂപ്പ് പോര്

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരേ കീഴാറ്റൂരില്‍ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് ഇവിടം. സി.പി.ഐ എം സ്ഥാനാര്‍ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ടും നേടി. തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത. കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ ഇവിടെ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സി.പി.എം വയല്‍ക്കിളികളെ എതിരാളിയായി പോലും കണ്ടിരുന്നില്ല.

ഇതേ സമയം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തു. ചെറിയൂര്‍ നാലാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീജയുടെ വീട്ടിലാണ് ഒരു സംഘം അതിക്രമിച്ചു കയറിയത്. വീട് ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ശ്രീജ പറഞ്ഞു. വീടിന്റെ മുൻവശത്തെജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാനൂർ ചമ്പാട്

cmsvideo
  കണ്ണൂര്‍: വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം

  മുസ്‌ലിം നേതാവിന്റെ വീടിനുനേരെയും അക്രമമുണ്ടായിട്ടുണ്ട്. കാവില്‍ മഹമൂദിന്റെ താഴെ ചമ്പാട്ടെ വീടിനുനേരെയാണ് അക്രമണം നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ അഞ്ചോളം ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി 11 ഓടെയാണ് സംഭവം. പാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പന്ന്യന്നൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വോട്ടെണ്ണൽ നടന്ന തിനു ശേഷം കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. കടമ്പൂർ പഞ്ചായത്തില കാടാച്ചിറയിൽ യു.ഡി.എഫ് ആഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറുണ്ടായി. കൂടാളി താറ്റ്യോട് വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മനോഹരനെയും മർദ്ദിച്ചു പരുക്കേൽപ്പിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് എസ്ഡിപിഐ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനത്തിന് നേരെ ബിജെപി പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘവും അക്രമം അഴിച്ചുവിട്ടു.

  English summary
  Suresh Keezhattur attacked in Kannur, Police registers case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X