കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എം വി ജയരാജന്റെ ഭീഷണി: സുരേഷ് കീഴാറ്റൂര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാീജന്‍ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിനു പിന്നാലെ കീഴാറ്റൂരിലെ വയല്‍ക്കിളി സമര നായകന്‍ സുരേഷ കീഴാറ്റൂര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ നടന്ന സിപിഎം പൊതുയോഗത്തില്‍ സുരേഷിനെതിരെ എം വി ജയരാജന്‍ അതിരൂക്ഷമായ വിമര്‍ശനാണ് അഴിച്ചു വിട്ടത്.

നിഖാബ് വിഷയത്തില്‍ എംഇഎസിന് താക്കീതെന്ന് സമസ്ത, പ്രക്ഷോപ പ്രഖ്യാപന സംഗമത്തില്‍ ആയിരങ്ങള്‍!!നിഖാബ് വിഷയത്തില്‍ എംഇഎസിന് താക്കീതെന്ന് സമസ്ത, പ്രക്ഷോപ പ്രഖ്യാപന സംഗമത്തില്‍ ആയിരങ്ങള്‍!!

കീഴാറ്റൂരെന്ന വിപ്‌ളവ ഗ്രാമത്തിന്റെ പേര് സുരേഷ് തന്റെ പേരിനോടൊപ്പം ചേര്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും നാണക്കേടാണെന്നും അയാള്‍ക്കാവശ്യമായ സൂചിയേതെന്നു തങ്ങള്‍ക്കറിയാമെന്നും അതുടനെ കുത്തിവയക്കുമെന്നും ജയരാജന്‍ മുന്നിറിയിപ്പു നല്‍കിയിരുന്നു. നേരത്തെ കീഴാറ്റൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ടുചെയ്തുവെന്നാരോപിച്ചു സുരേഷ് ഫേസ്സ്ബുക്ക് പോസ്റ്റിട്ടത് സിപിഎമ്മിനെ പ്രകോപിച്ചിരുന്നു.

suresh-keezhattoor-

തെരഞ്ഞെടുപ്പു ദിവസം രാത്രി സുരേഷിന്റെ വീട് ആക്രമിക്കപ്പെട്ടു. ഇതിനു ശേഷം നവമാധ്യമങ്ങളിലൂടെ സുരേഷിനെതിരെ കൊലവിളിയാണ് സൈബര്‍ സഖാക്കള്‍ നടത്തി. ദേശീയ പാതനിര്‍മാണം വഴിമുട്ടി നില്‍ക്കെ കീഴാറ്റൂരിലെ പ്രവൃത്തിയും സര്‍ക്കാര്‍നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വയല്‍ക്കിളികളുടെ സമരവും നിര്‍ത്തിവച്ചു. ഇതിനു ശേഷമാണ് സുരേഷ് തന്റെ പൊതുപ്രവര്‍ത്തന ജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ബൈപ്പാസ് സമരത്തില്‍ വയല്‍ക്കിളികളെ ഇറക്കി സിപിഎമ്മിനെ വിറപ്പിച്ച സുരേഷിന്ഇനി തളിപ്പറമ്പുകാര്‍ക്ക് രുചിയേറിയ ഭക്ഷണം വിളമ്പാനാണ് പരിപാടി.

കടംകൊണ്ട് നില്‍ക്കക്കള്ളി ഇല്ലാതായതും നിരന്തരമുള്ള ഭീഷണികളുമാണ് ഈ തീരുമാനത്തില്‍ എത്തിച്ചത്. തളിപ്പറമ്പില്‍ തുടങ്ങുന്ന പുതിയ ഹോട്ടല്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സുരേഷ് കീഴാറ്റൂരിന്റെ തീരുമാനം. ബൈപ്പാസ് സമരം നയിച്ചതിന് ശേഷം പ്രാദേശിക തലത്തില്‍ കടുത്ത ഭീഷണിയാണ് സുരേഷ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് സമരപരിപാടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ വ്യാപരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുരേഷ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീടിനടുത്ത് നടത്തിയ പൊതുയോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയത്. കമ്യൂണിസ്റ്റ് വിരുദ്ധനായ ആള്‍ സ്വന്തം പേരിനൊപ്പം കീഴാറ്റൂരെന്ന സ്ഥലപ്പേര് ചേര്‍ക്കരുതെന്നും ഇനിയും അയാളെ സഹിച്ചിരിക്കാനാകില്ലെന്നും എംവി ജയരാജന്‍ പൊതുവേദിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസ്ഥാനത്തില്‍ വരാതെ തന്നെ കമ്മ്യൂണിസ്റ്റ് ബോധവും ജീവിതവും നയിക്കുന്ന ഒരുപാട് പേരുണ്ടെന്നും. ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് കമ്മ്യൂണിസ്റ്റുകാരനാവന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇതിനുള്ള സുരേഷ് കീഴാറ്റൂരിന്റെ മറുപടി. തളിപ്പറമ്പില്‍ തുടങ്ങുന്ന പുതിയ ഹോട്ടലിന്റെ അവസാനവട്ട മിനുക്ക് പണികളിലാണ് ഇപ്പോള്‍ സുരേഷ്. പാചകക്കാരനായ സുരേഷിന് ഹോട്ടല്‍ തുടങ്ങുമ്പോള്‍ അതിലും ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. നാടന്‍ ഭക്ഷണം അതും കീഴാറ്റൂരിന്റെ തനതു രുചികള്‍ വിളമ്പുന്ന ഒരു ഭക്ഷണശാലയാണ് സുരേഷിന്റെ സ്വപ്നം.

English summary
Suresh Keezhattur ends political life due to MV Jayarajan's threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X