കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്: മാതാപിതാക്കളുടെ മൊഴിയും പരസ്പര വിരുദ്ധമെന്നാരോപണം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്തുള്ള വീട്ടില്‍ മാതാപിതാക്കളോടൊപ്പം രാത്രി കിടന്നുറങ്ങിയ ഒന്നര വയസുകാരനെ കടലോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമെന്ന് പൊലിസ്. സംഭവത്തിനു പിന്നില്‍ മാതാവിന്റെ സാന്നിധ്യവും പരസ്പര വിരുദ്ധമായ മൊഴിയുമാണ് സംശയത്തിനിടയാക്കുന്നത്. കണ്ണൂര്‍ കൂര്‍മ്പക്കാവിനു സമീപം ശരണ്യയുടെയും വാരം സ്വദേശി കൊടുവള്ളി ഹൗസില്‍ പ്രണവിന്റെയും മകന്‍ ഒന്നര വയസുള്ള വിയാന്റെ മൃതദേഹം ഇന്നലെ രാവിലെയോടെ വീടിനടുത്തുള്ള കടലോരത്ത് കണ്ടെത്തുകയായിരുന്നു.

 യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍ യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കടലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന മുറിവുകള്‍ പാറക്കെട്ടുകളില്‍ ഇടിച്ചതാവാമെന്നും സംശയിക്കുന്നു. സംഭവത്തിനു പിന്നില്‍ ആരെന്നതിനുള്ളതിന് ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്നതുമുതല്‍ രക്ഷിതാക്കളായ പ്രണവും ശരണ്യയും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവര്‍ പരസ്പരം പഴിചാരി മൊഴികള്‍ മാറ്റി പറയുകയാണ്. ശരണ്യ കുഞ്ഞിനെ പുലര്‍ച്ചെ എടുത്തുകൊണ്ടുപോയതാണെന്നാണ് പ്രണവ് പറയുന്നത്. എന്നാല്‍ പ്രണവിന്റെ സമീപത്തുനിന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് ശരണ്യയും പറയുന്നു.

crime

ഇരുവരും ഇത്തരത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ശാസ്ത്രീയമായ തെളിവ് ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. അന്ന് രാവിലെ കടലോരത്ത് പോയത് ആരാണെങ്കിലും അവരുടെ വസ്ത്രത്തില്‍ ഉപ്പിന്റെ അംശം ഉണ്ടാവും. ഇതിനാല്‍ ഇരുവരുടെയും വസ്ത്രങ്ങള്‍ പോലീസ് തെളിവിനായി ശേഖരിച്ചിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ഉപ്പ് വെള്ളത്തിന്റെ അംശമില്ലാത്തതിനാല്‍ കരയില്‍ വച്ച് തന്നെ കൊലപ്പെടുത്തി പാറക്കൂട്ടത്തില്‍ ഒളിപ്പിച്ചതാവാനും സാധ്യതയുണ്ട്. കരിങ്കല്ലു കൊണ്ടോ മറ്റൊ തലയില്‍ ഇടിച്ചാണ് കൊല നടത്തിയതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. രക്ഷിതാക്കളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പ്രതിയെ ശാസ്ത്രീയ തെളിവുകളോടെ പിടികൂടാന്‍ സാധിക്കുമെന്നും ഡിവൈഎസ്പി സദാനനന്ദന്‍ അറിയിച്ചു.

English summary
Suspicion on Kannur one year old death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X