• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്, സംഭവം കണ്ണൂരിൽ!

  • By Desk

കണ്ണൂര്‍: പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ആശുപത്രി അധികൃതരെ വെട്ടിലാക്കി. ഒടുവില്‍ തടിയൂരുന്നതിനായി ഇവര്‍ക്ക് പൊലിസില്‍ പരാതി നല്‍കേണ്ടി വന്നു. ഒടുവില്‍ പൊലിസ് അന്വേഷണം നടത്തിയപ്പോള്‍ ഗര്‍ഭത്തിനുത്തരവാദി പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവണെന്നു കണ്ടെത്തി. ഇതോടെ ഇയാള്‍ക്കെതിരെ കേസുമെടുത്തു.വനിതാസെല്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ജന്‍മം നല്‍കിയ കുഞ്ഞിന്റെ പിതൃത്വം തെളിഞ്ഞത്.

സംസ്ഥാനം വിട്ടാൽ വോട്ടേഴ്സ് ഐഡിയിലെ വിലാസവും മാറ്റണം; ചെയ്യേണ്ടത് ഇത്രമാത്രം

വിദ്യാര്‍ഥിനിയുടെ മൊഴി വനിതാസെല്‍ എസ്. ഐ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഗര്‍ഭിണിയുടെ പ്രായം തെറ്റിച്ചു പറഞ്ഞ് ബന്ധുക്കള്‍ തങ്ങളെ കബളിപ്പിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതോടെ ഇവര്‍ കുടുങ്ങുമെന്നായപ്പോഴാണ് പൊലിസില്‍ വിവരമറിയിച്ചത്. ജില്ലയിലെ ഒരുഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍കുട്ടിയുടെ പിതൃത്വമാരോപിക്കുന്ന യുവാവ് വിദ്യാര്‍ഥിനിയുടെ പ്രതിശ്രുതവരനാണെന്നു ബന്ധുക്കള്‍ പറയുന്നു. നേരത്തെ ഇരുവരും വിദേശത്തായിരുന്നുവത്രെ. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ പേരു പറയാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത. മാത്രമല്ല പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയുമായിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ പരാതിയില്ലെന്നു പൊലിസില്‍ അറിയിച്ചിട്ടുണ്ടത്രെ.

English summary
Sutdent pregnancey case; Youth arrested in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X