കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ജില്ലാ ഭരണകൂടം: ഇരിട്ടിയിൽ സ്രവ പരിശോധനാ കേന്ദ്രം

Google Oneindia Malayalam News

ഇരി​ട്ടി: നിരന്തര ജനകീയ ആവശ്യത്തെ തുടർന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വ ശേ​ഖ​ര​ണ​കേ​ന്ദ്രം തുടങ്ങി. ഐ​സി​എം​ആ​റി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യു​ള്ള​വ​രു​ടെ സ്ര​വ​മാ​ണ് ഇ​വി​ടെ​നി​ന്നു ശേ​ഖ​രി​ക്കു​ന്നത്. ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍റെ ഫ​ണ്ടി​ല്‍​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണം ഇ​തി​നാ​യി വാ​ങ്ങി​യി​ട്ടു​ണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്, ഇന്ന് ജില്ലയില്‍ നാല് പോസിറ്റീവ് കേസുകള്‍ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്, ഇന്ന് ജില്ലയില്‍ നാല് പോസിറ്റീവ് കേസുകള്‍

നിലവിൽ ജി​ല്ല​യി​ല്‍ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ചി​കി​ത്‌​സാ​കേ​ന്ദ്രം, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ക​ണ്ണൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. എന്നാൽ ജില്ലയുടെ മലയോര മേഖലകളിൽ കൊവിഡ് പടർന്നു പിടിക്കുകയാണ്.
വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി വീ​ടു​ക​ളി​ല്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​ര്‍, സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ഇ​ട​പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​രു​ടെ സ്ര​വ​മാ​ണ് ഇരിട്ടിയിൽ നിന്നും ശേ​ഖ​രി​ക്കു​ക. ആ​ദ്യ​യാ​ഴ്ച 12 പേ​രു​ടെ​യും പി​ന്നീ​ട് 30 പേ​രു​ടെ​യും സ്ര​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​വി​ധ​മാ​ണ് സ​ജ്ജീ​ക​ര​ണം.

1587016

വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​രി​ല്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​ക്കു​ശേ​ഷ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ സ്ര​വ​ങ്ങ​ള്‍ ര​ണ്ടും മൂ​ന്നും ത​വ​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​ന് സ​മീ​പ​ത്തു​ത​ന്നെ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ട്ടി​യി​ല്‍ ഇ​തി​നു​ള​ള സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ഒ​രു​മാ​സം മു​മ്പ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ​യും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി​പി അ​ശോ​ക​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇതിനിടെ ഇരിട്ടി അയ്യങ്കുന്ന്‌ പഞ്ചായത്തിലെ എടപ്പുഴയിൽ ആദിവാസി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കരിക്കോട്ടക്കരി മേഖല കണ്ടെയ്‌ൻമെൻറ് സോണാക്കി മാറ്റിയിട്ടുണ്ട്. കൂമൻതോട് , കരിക്കോട്ടക്കരി, വലിയ പറമ്പുംകരി , ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ച് വാർഡുകൾ ആണ് കണ്ടെയ്‌ൻമെൻറ് സോണിൽ പെടുക. വെള്ളിയാഴ്ച രാത്രി തന്നെ പഞ്ചായത്ത് സുരക്ഷാ സമിതി യോഗം ചേർന്നാണ് തീരുമാനം എടുത്തത്. കൊവിഡിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ട്.

ഇതിനെത്തുടർന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം. പോലീസ് രാത്രി തന്നെ കണ്ടെയ്‌ൻമെൻറ് സോൺ പരിധിയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും, കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും , അവശ്യ സാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്ററ്യൻ , വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി , ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, മെഡിക്കൽ ഓഫീസർ ഡോ. കെ. ദിവ്യ, കരിക്കോട്ടക്കരി സി ഐ പി.ആർ. സുനു, അയ്യങ്കുന്ന് വില്ലേജ് അസി. സാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

English summary
Swab testing centre launches in Kannur after rapid spike in cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X